മലപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കാൻ കെയർ പദ്ധതിക്ക് തുടക്കമായി.എം.വി.ആർ കാൻസർ സെന്റർ മലബാറിലെ രോഗികൾക്ക് ആശ്വാസമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

[mbzauthor]

കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്ററിന്റെ വരവ്‌ മലബാറിലെ രോഗികൾക്ക് വളരെ ആശ്വാസം ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.പറഞ്ഞു. മലപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കാൻസർ ചികിത്സാ പദ്ധതിയായ കാൻ കെയർ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. മലപ്പുറം ജില്ലയിൽ ഇന്ന് ഒട്ടേറെ കാൻസർ രോഗികളുണ്ട്. അവർക്ക് സഹായമെത്തിക്കാൻ മലപ്പുറം സഹകരണ ബാങ്ക് മുന്നിട്ടിറങ്ങുന്നത് സ്ലാഘനീയം ആണ്. സഹകരണ മേഖല ഇന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന മേഖലയായി മാറിക്കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മലപ്പുറം സർവീസ് സഹകരണ ബാങ്കിനെയും സഹകരണ മേഖലയെയും അഭിനന്ദിക്കുന്നതായും എം.പി. പറഞ്ഞു. ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു.

ഉബൈദുള്ള എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് സെക്രട്ടറി പി.കെ. രാജീവ് പദ്ധതി വിശദീകരണവും സ്വാഗതവും പറഞ്ഞു. മലപ്പുറം നഗരസഭാ ചെയർപേഴ്സൺ സി.എച്ച്. ജമീല ടീച്ചർ, വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് , പ്രതിപക്ഷനേതാവ് ഒ. സഹദേവൻ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മന്നയിൽ അബൂബക്കർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പരീ ഉസ്മാൻ, പ്രസ് ക്ലബ് പ്രസിഡണ്ട് ഷറഫുദ്ദീൻ മുബാറക്ക്, കോഴിക്കോട് സിറ്റി ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു. 10000 രൂപ നിക്ഷേപിച്ചാലും 5 ലക്ഷം രൂപയുടെ കാൻസർ ചികിത്സ സൗജന്യമായി നൽകുന്നതാണ് എം.വി.ആർ കാൻസർ സെന്ററിന്റെ കാൻ കെയർ പദ്ധതി. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം എന്ന പ്രത്യേകതയുമുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.