സഹകരണ രംഗത്ത് ത്രീ ടയർ സിസ്റ്റം നിലനിർത്തണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോൺഗ്രസ്.

[mbzauthor]

 

സഹകരണ രംഗത്ത് ത്രീ ടയർ സിസ്റ്റം നിലനിർത്തണമെന്ന് സംഘടനയുടെ പ്രഥമ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ അവസ്ഥ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സംഘടനാ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എസ്.അബ്ദുൾ ലത്തീഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളത്തിലെ സഹകരണ സംഘങ്ങളെ അത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനോടൊ പ്പം പ്രധാനപ്പെട്ട ആശുപത്രികളെകൂടി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് ടി. സിദ്ദീഖ്, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സി.വി. അഖിൽ അധ്യക്ഷത വഹിച്ചു.

[mbzshare]

Leave a Reply

Your email address will not be published.