കെയർ ഹോം പദ്ധതി യുടെ ഫ്ലാറ്റ് നിർമാണം – ജില്ലാതലത്തിൽ കൺസോഷ്യം.

adminmoonam

 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി ഈ മാസം 31നകം അതാതു ജില്ലകളിൽ ലഭ്യമായ ഭൂമിയുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർമാരോട് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലാണ് മന്ത്രി ഇക്കാര്യം നിർദേശിച്ചത്.

ഫ്ലാറ്റുകളുടെ നിർമ്മാണം അടുത്തമാസം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 2000 ഫ്ലാറ്റുകളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. ഫ്ലാറ്റുകളുടെ നിർമ്മാണത്തിന്റെ മേൽനോട്ടത്തിനായി ജില്ലാതലത്തിൽ സഹകരണവകുപ്പിന്റെ കൺസോഷ്യം രൂപീകരിക്കുമെന്ന് പറഞ്ഞ മന്ത്രി, നിർമാണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റിൽ തൃശ്ശൂരിൽ നടത്തുമെന്നും പറഞ്ഞു.

കെയർ ഹോം പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 2040 വീടുകളാണ് നിർമിക്കാനുദ്ദേശിച്ചത്. ഇതിൽ 1500 വീടുകൾ നിർമ്മിച്ച് കൈമാറിയതായി മന്ത്രി പറഞ്ഞു. ബാക്കിയുള്ളവ ഓഗസ്റ്റ് 15ന് മുമ്പ് കൈമാറുമെന്നും മന്ത്രി അറിയിച്ചു. ലൈഫ് മിഷനുമായി സഹകരിച്ച്നടപ്പാക്കുന്ന കെയർ ഹോം പദ്ധതി രണ്ടാം ഘട്ടത്തിൽ ഫ്ലാറ്റുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകാൻ ആകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News