അനാഥ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് മക്കരപ്പറമ്പ ബാങ്ക് ഏറ്റെടുക്കും
മലപ്പുറം മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ മാതാ – പിതാക്കള്‍ നഷ്ടപ്പെട്ട 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ ചെലവും ബാങ്ക് ഏറ്റെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ്. പി മുഹമ്മദ് മാസ്റ്റ്‌റും സെക്രട്ടറി ഹനീഫ പരിഞ്ചീരിയും അറിയിച്ചു.
അര്‍ഹതയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ സെക്രട്ടറി, മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് എന്ന വിലാസത്തില്‍ മെയ് 16 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 04933 282024.