പെരിന്തല്‍മണ്ണ ഇ.എം.എസ് ടെലി മെഡിസിന്‍ പ്രവര്‍ത്തനം തുടങ്ങി
കോ- ഓപ് എക്‌സ്‌പോയില്‍ പെരിന്തല്‍മണ്ണ ഇ. എം. എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ ചികിത്സാ രംഗത്തെ നൂതന ചുവടു വെയ്പ്പായ ടെലിമെഡിസിന്‍ ചികിത്സാ രീതി സഹകരണ വകുപ്പു മന്ത്രി ഉല്‍ഘാടനം ചെയ്തു. ഈ ചികിത്സാ രീതിയിലൂടെ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് വിദൂരതയില്‍ ഇരുന്നു കൊണ്ട് തന്നെ ആധുനിക രോഗ നിര്‍ണയ സംവിധാനങ്ങളിലൂടെ പരിശോധിക്കുവാനും തത്സമയം തന്നെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് രോഗ നിര്‍ണയം നടത്തുവാനും സാധിക്കുന്നു. പ്രിന്‍സിപ്പിള്‍ സെക്രട്ടരി, മിനി ആന്റണി, എറണാകുളം ജില്ലാ കലകറ്റര്‍ ജാഫര്‍ മാലിക്, ആശുപത്രി ജനറല്‍ മാനേജര്‍ എം. അബ്ദുല്‍ നാസിര്‍ എന്നിവര്‍ പങ്കെടുത്തു.