കെ.എസ്. മണി നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍
നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടറായി മില്‍മ ചെയര്മാന് കെ.എസ്. മണിയെ തെരഞ്ഞെടുത്തു.
2020 മുതല്‍ മലബാര്‍ മേഖല യൂണിയന് പ്രസിഡന്റായ കെ.എസ്. മണി പാലക്കാട് സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടിലെറെയായി ക്ഷീര സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മണി പാല് സംഭരണത്തിനും വിതരണത്തിനും പുറമേ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മില്‍മയുടെ സാന്നിധ്യം ശക്തമാക്കാന്‍ യത്നിച്ച വ്യക്തിയാണ്.