നബാര്‍ഡിന്റെ എന്‍ബിഎഫ്‌സിയില്‍ ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) ബാങ്കിതരധനകാര്യസ്ഥാപനമായ നാബ്‌ഫിന്‍സിന്റെ ഹരിയാണ, നാഗാലാന്റ്,മേഘാലയ ഒാഫീസുകളില്‍ ഒഴിവുകളുണ്ട്. മൂന്നിടത്തും ബ്രാഞ്ച് ഹെഡ്, കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ (ഫീല്‍ഡ് ഓഫീസര്‍) തസ്‌തികകളിലാണ് ഒഴിവുകള്‍.
ശാഖയുടെ ബിസിനസ് വികസനം, പ്രവര്‍ത്തനമാനേജ്‌മെന്റി സ്റ്റാഫ് മാനേജ്‌മെന്റ് എന്നിവയാണു ബ്രാഞ്ച് ഹെഡിന്റെ ജോലികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ മൂന്നുകൊല്ലമെങ്കിലും പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 37 വയസ്സ്.

ശാഖയില്‍ ഉപഭോക്താക്കളുടെ എണ്ണവും പ്രവര്‍ത്തനവും വര്‍ധിപ്പിക്കലുംതവണ പിരിക്കലുമാണു കസ്റ്റമര്‍ സര്‍വീസ് ഓഫീസറുടെ ജോലി. പിയുസിയോ പ്ലസ്‌ടുവോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഡ്രൈവിങ് ലൈസന്‍സ് വേണം. സ്വന്തം ടൂവീലറും വേണം. പ്രായപരിധി 33 വയസ്സ്. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
താല്‍പര്യമുള്ളവര്‍ക്ക് [email protected] യിലേക്ക് റെസ്യൂമെ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ https://nabfins.orghttps://nabfins.org യില്‍ ലഭിക്കും.

