റിപ്പോനിരക്കില്‍ (5.25%) മാറ്റമില്ല; എന്‍പിഎ, ഡ്യൂഡിലിജന്‍സ്‌, റിസര്‍വ്‌ വ്യവസ്ഥകളില്‍ ഇളവ്‌

Moonamvazhi
റിപ്പോ നിരക്ക്‌ (ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍ബാങ്കില്‍നിന്ന്‌ എടുക്കുന്ന ഏകദിനവായ്‌പയുടെ പലിശ) 5.25 ശതമാനമായി തുടരും. മൂന്നുദിവസത്തെ യോഗത്തിനുശേഷം റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്ര അറിയിച്ചതാണിത്‌. സ്‌റ്റാന്റിങ്‌ ഡെപ്പോസിറ്റ്‌ ഫെസിലിറ്റി നിരക്ക്‌ അഞ്ചുശതമാനവും മാര്‍ജിനല്‍ സ്റ്റാന്റിങ്‌ ഫെസിലിറ്റി നിരക്കും ബാങ്കുനിരക്കും അഞ്ചരശതമാനവുമായി തുടരും.ബിസിനസ്‌ നടത്തിപ്പ്‌ കൂടുതല്‍ എളുപ്പമാക്കാനും മൂലധനപര്യാപ്‌ത മെച്ചപ്പെടുത്താനും നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട.

2025-26ല്‍ രൂപയുടെ മൂല്യം മുന്‍വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ ഇടിഞ്ഞു. വിനിമയനിരക്കുനയത്തില്‍ മാറ്റമില്ല. വിനിമയനിരക്കുകള്‍ വിപണിയാല്‍ നിശ്ചയിക്കപ്പെടാന്‍ അനുവദിക്കുക എന്നതാണു ദീര്‍ഘകാലനയം. അമിതമോ ശിഥിലീകരണസ്വഭാവമുള്ളതോ ആയ വ്യതിയാനങ്ങളെ തടയുമെന്നുമാത്രം. നേരിട്ടുള്ള മൊത്തവിദേശനിക്ഷേപവും അറ്റവിദേശനിക്ഷേപവും മെച്ചപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ്‌ എഫ്‌ഡിഐ പ്രോജക്ടുകളെ ഇന്ത്യ ആകര്‍ഷിക്കുന്നു. 2026ല്‍ ആഗോളവ്യാപാരം കുറയും. താരിഫ്‌ അനിശ്ചിതത്വമാണു കാരണം. ഇന്ധനവിലകള്‍ കൂടിയതും കാരണമാണ്‌. കയറ്റുമതി 0.2 % കുറഞ്ഞു. ഇറക്കുമതി 22-2% കൂടി. സ്വര്‍ണംഇറക്കുമതിയാണു പ്രധാനമായും കൂടിയത്‌. ഇതുകാരണം വ്യാപരക്കമ്മി കൂടി. അടുത്തകാലത്ത്‌ ഒപ്പുവച്ച വ്യാപാരഉടമ്പടികള്‍ വ്യാപാര-നിക്ഷേപാവസരങ്ങള്‍ കൂട്ടുമെന്നാണു പ്രതീക്ഷ. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്‍പനവിലയില്‍ മാറ്റമില്ല. മറ്റിന്ധനങ്ങളുടെ വില കൂടിയിട്ടുണ്ട്‌. ഭക്ഷ്യവില മെച്ചമാണ്‌. പക്ഷേ, എല്‍നിനോ റിസക്‌ വന്നേക്കാം. 2026-27ല്‍ മൊത്തആഭ്യന്തരോല്‍പാദന(ജിഡിപി) വര്‍ധന 6.9% ആയിരിക്കും.
ഇന്ധനങ്ങളുടേതടക്കമുള്ള വിലവര്‍ധനയും ഹോര്‍മുസ്‌ കടലിടുക്കിലെ പ്രശ്‌നങ്ങളും വളര്‍ച്ചയെ ബാധിക്കാം. 7.6% ജിഡിപിവര്‍ധനയാണു പ്രതീക്ഷിക്കുന്നത്‌. ക്രൂഡ്‌ഓയില്‍ വിലവര്‍ധന കറന്റ്‌ അക്കൗണ്ട്‌ ഡെഫിസിറ്റ്‌ കൂട്ടിയേക്കാം. ഇന്ധനവിപണികളിലെയും വളംവിപണികളിലെയും മറ്റുവിപണികളിലെയും പ്രശ്‌നങ്ങള്‍ വ്യവസായത്തെയും കൃഷിയെയും സേവനങ്ങളെയും ബാധിക്കയും ഉല്‍പാദനം കുറയ്‌ക്കുകയും ചെയ്‌തേക്കാം. അനിശ്ചിതത്വം കൂടുന്നതും റിസ്‌ക്‌ എടുക്കാനുള്ള മടിയും സുരക്ഷിതമായിരിക്കാനുള്ള പ്രവണതയും പണക്ഷമതാസ്ഥിതിയെയും സാമ്പത്തികപ്രവര്‍ത്തനങ്ങളെയും ബാധിക്കാം. ആഗോളവളര്‍ച്ചാസാധ്യതകള്‍ മങ്ങുന്നതു വിദേശഡിമാന്റ്‌ കുറയ്‌ക്കുകയും വിദേശത്തുനിന്നുള്ളവരുമാനം കുറയ്‌ക്കുകയും ചെയ്‌തേക്കാം. വിതരണശൃംഖലകള്‍ പഴയപടിയാകാന്‍ വൈകിയാല്‍ ഇടക്കാലത്തു ഡിമാന്റില്‍ പ്രത്യാഘാതമുണ്ടാകാം. കഴിഞ്ഞപണനയസമിതിയോഗത്തിനുശേഷം ലോകരാഷ്ട്രീയാനിശ്ചിതത്വം കൂടി. വിലക്കയറ്റം നിയന്ത്രണാധീനമാണ്‌. ഇന്ധനവിലയുടെ സമ്മര്‍ദവും കാലാവസ്ഥപ്രശ്‌നസാധ്യതകളും ഭക്ഷ്യവിലകളെ ബാധിച്ചേക്കാമെന്നു സഞ്‌ജയ്‌ മല്‍ഹോത്ര പറഞ്ഞു.

ബിസിനസ്‌ നടത്തിപ്പു കൂടുതല്‍ എളുപ്പമാക്കാനും മൂലധനപര്യാപ്‌തത ശക്തമാക്കാനും നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു.
  • ബാങ്കുഡയറക്ടര്‍ബോര്‍ഡുകളുടെ സമയം അനാവശ്യമായി കളയാതിരിക്കാനും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനും നടപടികള്‍ ആവിഷ്‌കരിക്കും.
  • 9000 റെഗുലേറ്ററി നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച്‌ 238 എണ്ണമായി കുറച്ചതുപോലെ മേല്‍നോട്ടം സംബന്ധിച്ച നിര്‍ദേശങ്ങളും ക്രോഡീകരിക്കും. ഇതു പൂര്‍ത്തിയായിട്ടുണ്ട്‌.
  •  ഡ്യൂഡിലിജന്‍സ്‌ നോക്കാതെതന്നെ എംഎസ്‌എംഇകളെ ടിആര്‍ഇഡിഎസ്‌ (ട്രേഡ്‌ റിസീവബിള്‍സ്‌ ഡിസ്‌കൗണ്ടിങ്‌ സിസ്റ്റം) പ്ലാറ്റുഫോമുകളില്‍ ഉള്‍പ്പെടുത്താം.
  • മൂന്നുമാസലാഭത്തിന്റെ സിആര്‍എആറില്‍ നിഷ്‌ക്രിയസ്വത്തുപ്രൊവിഷനിങ്‌ ഒഴിവാക്കും.
  •  നിക്ഷേപവ്യതിയാനക്കരുതല്‍ (ഇന്‍വെസറ്റുമെന്റ്‌ ഫ്‌ളക്‌ചുവേഷന്‍ റിസര്‍വ്‌) വെക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും.
  •  മണിമാര്‍ക്കറ്റിന്റെ നിര്‍വചനത്തില്‍ ചില ബാങ്കിതരവിഭാഗങ്ങളെക്കൂടി ചേര്‍ക്കും. ഇപ്പോള്‍ ബാങ്കുകളും ഒറ്റയ്‌ക്കു നിലനില്‍പുള്ള പ്രാഥമികഇടപാടുകാരും (സ്റ്റാന്റ്‌ എലോണ്‍ പ്രൈമറി ഡീലേഴ്‌സ്‌) മാത്രമാണിതില്‍ പെടുന്നത്‌. എസ്‌പിഡികളുടെ വായ്‌പവാങ്ങല്‍ പരിധി കൂട്ടുകയും ചെയ്യും.

Moonamvazhi

Authorize Writer

Moonamvazhi has 1050 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!