ഐ.സി.എമ്മില്‍ എം.എസ്.എസ്.പരിശീലനം

moonamvazhi

ദേശീയ സഹകരണപരിശീലന കൗണ്‍സിലിനു(എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സിഎം)പ്രതിമാസസമ്പാദ്യപദ്ധതിയെ (എം.എസ്.എസ്) ക്കുറിച്ചുള്ള നാലാംബാച്ച് പരിശീലനം ഒക്ടോബര്‍ 24നു നടക്കും. രാവിലെ 9.30നു തുടങ്ങും. പദ്ധതിവിശകലനം, അക്കൗണ്ടിങ്‌രീതികള്‍, സബ്‌റൂള്‍ തയ്യാറാക്കല്‍, ലേല/നറുക്ക് നടപടിക്രമങ്ങള്‍, സ്റ്റേറ്റ്‌മെന്റുകള്‍ തയ്യാറാക്കല്‍, പ്രായോഗികഅക്കൗണ്ടിങ് തുടങ്ങിയവയിലാണു പരിശീലനം. പ്രാഥമികസഹകരണബാങ്ക്/സംഘം സെക്രട്ടറി/സൂപ്പര്‍വൈസറി/എം.എസ്.എസ് വിഭാഗം ജീവനക്കാര്‍ക്കുള്ള പരിശീലനമാണിത്. 1000 രൂപയും 18 ശതമാനം ജി.എസ്.ടി.യുമാണു ഫീസ്. ഫോണ്‍: 9447270267, 9946793893.