മാറഞ്ചേരി സഹകരണ ബാങ്ക് മാതൃകാപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
കേരള സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പൊന്നാനി സഹകരണ അസി: രജിസ്ട്രാര്‍ (ജനറല്‍) പി. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. കെ അലി, വൈസ് പ്രസിഡന്റ് നസീര്‍ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി സോമവര്‍മ്മ, അസി. സെക്രട്ടറി, പി. നൂറുദ്ധീന്‍, ഡയരക്ടര്‍മാരായ ജാനകി ടീച്ചര്‍, എന്‍. പോക്കര്‍ പച്ചക്കറിത്തോട്ട ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.