മില്‍മ അരലക്ഷം ക്ഷീരകര്‍ഷകര്‍ക്കു പരിശീലനം നല്‍കും

moonamvazhi

മില്‍മ എറണാകുളം മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്‍ അരലക്ഷം ക്ഷീരകര്‍ഷകര്‍ക്കും പരിശീലനം നല്‍കും.ഒക്ടോബര്‍ ഒന്നിനു 2.30നു നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഇത് ഉദ്ഘാടനം ചെയ്യും. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ അധ്യക്ഷനായിരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എം.പി, ക്ഷീരവികസനഡയറക്ടര്‍ ആസിഫ് കെ. യൂസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
മില്‍മ എറണാകുളം മേഖലായൂണിയന്‍ നാലുമാസംകൊണ്ടു കര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കുമായി 30കോടിരൂപ വിതരണംചെയ്യുമെന്നു ചെയര്‍മാന്‍ എം.ടി. ജയന്‍ അറിയിച്ചു. പ്രാഥമികക്ഷീരസംഘങ്ങള്‍ മേഖലായൂണിയനു നല്‍കുന്ന ഓരോലിറ്റര്‍ പാലിനു 10രൂപ പ്രോത്സാഹനഅധികവിലയായി നല്‍കുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം മേഖലായൂണിയന്‍ ഓഗസറ്റ് 11 മുതല്‍  ഒരുലിറ്റര്‍ പാലിനു 10രൂപ പ്രകാരം കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി നല്‍കിവരുന്ന തുക സെപ്റ്റംബര്‍ മുപ്പതോടെ 12 കോടിയാവും. ആ പദ്ധതിയുടെ തുടര്‍ച്ചയായാണു നാലുമാസംകൊണ്ടു 30 കോടി വിതരണം ചെയ്യുന്നത്.