പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്‌ പരിശീലനത്തിന്‌ അവസരം

Moonamvazhi
  • കേരളത്തില്‍ 83 അപ്രന്റിസുമാരെ എടുക്കും
  • ഇന്ത്യയിലാകെ 5138 പേര്‍ക്ക്‌ അവസരം

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ അപ്രന്റീസ്‌ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 5138 പേര്‍ക്ക്‌ പരിശീലനത്തിന്‌ അവസരമുണ്ടാകും. ഫെബ്രുവരി എട്ടിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അപേക്ഷാസമര്‍പ്പണവും തുടങ്ങും. 24നകം രജിസ്റ്റര്‍ ചെയ്‌ത അപേക്ഷിക്കണം. മാര്‍ച്ച്‌ ആദ്യവാരം പരീക്ഷയുണ്ടാകും. https://www.pnb.bank.in/Recruitments.aspxhttps://www.pnb.bank.in/Recruitments.aspx എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അപേക്ഷിക്കാം. (അപ്രന്റീസുമാരാകാനായി അപേക്ഷിക്കാനുള്ള ബിഎഫ്‌എസ്‌ഐ സെക്‌റ്റര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ ഈ ലിങ്കിലൂടെ തുറക്കപ്പെടും) അല്ലെങ്കില്‍ https://bfsissc.comhttps://bfsissc.com ലൂടെയും അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും രേഖകളും പിഎന്‍ബിയിലേക്ക്‌ അയക്കരുത്‌. പ്രായപരിധി 20മുതല്‍ 28വയസ്സുവരെ. 2026 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. 1998 ജനുവരി രണ്ടിനുമുമ്പു ജനിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 2006 ജനുവരി ഒന്നിനുശേഷം ജനിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും അഞ്ചുകൊല്ലവും മറ്റുപിന്നാക്കവിഭാഗക്കാര്‍ക്ക്‌ (ക്രീമിലെയറില്‍ പെടാത്തവര്‍) മൂന്നുകൊല്ലവും ഭിന്നശേഷിക്കാര്‍ക്കു 10കൊല്ലവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. വിധവകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവില്‍നിന്നു നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും പുനര്‍വിവാഹം കഴിക്കാത്തവര്‍ എന്നിവര്‍ക്കും വയസ്സിളവുണ്ട്‌. ഇവരില്‍ പൊതുവിഭാഗക്കാര്‍ക്കും സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കും 35 വയസ്സുവരെയും, ഒബിസിക്കാര്‍ക്കു 38 വയസ്സുവരെയും, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 40വയസ്സുവരെയും അപേക്ഷിക്കാം. യോഗ്യത:ബിരുദം. ഏതു സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ അപ്രന്റീസ്‌ഷിപ്പ്‌ പരിശീലനത്തിനാണോ അപേക്ഷിക്കുന്നത്‌ അവിടത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഒരുകൊല്ലമായിരിക്കും പരിശീലനം. രണ്ടാഴ്‌ച അടിസ്ഥാനപരിശീലനവും 50ആഴ്‌ച ജോലിയിലുള്ള പരിശീലനവുമായിരിക്കും. കേരളത്തില്‍ 83 പേര്‍ക്കാണ്‌ പരിശീലനത്തിന്‌ അവസരം. ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും നഗരങ്ങളിലും നിയോഗിക്കപ്പെടുന്നവര്‍ക്ക്‌ മാസം 12300രൂപ സ്റ്റൈപ്പന്റ്‌ ലഭിക്കും. മെട്രോനഗരങ്ങളില്‍ നിയോഗിക്കപ്പെടുന്നവര്‍ക്കു പതിനയ്യായിരം രൂപയും. പൊതുവിഭാഗത്തിലും ഒബിസിയിലും സാമ്പത്തികപിന്നാക്കവിഭാഗത്തിലും പെട്ട പുരുഷന്‍മാരായ അപേക്ഷകര്‍ അപേക്ഷാപ്രോസസിങ്‌ ഫീസായി 100 രൂപയും പരീക്ഷാഫീസായി 600 രൂപയും അറിയിപ്പികൂലിയായി 100രൂപയും ജിഎസ്‌ടിയും അടക്കം 944 രൂപ അടക്കണം. ഈ വിഭാഗങ്ങളില്‍ പെട്ട സ്‌ത്രീകള്‍ അപേക്ഷാപ്രോസസിങ്‌ ഫീസായി 100രൂപയും അപേക്ഷാഫീസായി 400 രൂപയും അറിയിപ്പുകൂലിയായി 100 രൂപയും ജിഎസ്‌ടിയും അടക്കം 708 രൂപ അടച്ചാല്‍ മതി. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 100 രൂപ അപേക്ഷാപ്രോസസിങ്‌ ഫീസും 100 രൂപ അറിയിപ്പുകൂലിയും ജിഎസ്‌ടിയും അടക്കം 236 രൂപയേ അടക്കേണ്ടതുള്ളൂ. ട്രാന്‍സ്‌ജെന്ററുകളും 236 രൂപ അടച്ചാല്‍ മതി. എഴുത്തുപരീക്ഷയും ഭാഷാപരീക്ഷയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 930 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!