കേരളബാങ്കുജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി കേരളബാങ്ക് ഏറ്റെടുക്കും
കേരളബാങ്കുജീവനക്കാരുടെ പെന്ഷന്പദ്ധതിനടത്തിപ്പ് സഹകരണപെന്ഷന്ബോര്ഡില്നിന്നു കേരളബാങ്കിനു കൈമാറാന്‍ തീരുമാനിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവന് അറിയിച്ചതാണിത്. മൂന്നുമാസത്തിനകം കേരളബാങ്ക് ഇത് ഏറ്റെടുക്കും. 2010 ജനുവരിമുതല്‍ കേരളബാങ്കുറിട്ടയേര്ഡ്ജീവനക്കാര്ക്കു സഹകരണപെന്ഷന്ബോര്ഡുവഴിയാണു പെന്ഷന്്. 4666 പേരുണ്ടിവര്. പെന്‍ഷന്‍ബോര്‍ഡില്‍ കേരളബാങ്കുജീവനക്കാരുടെ പെന്‍ഷന്‍പദ്ധതിക്കായി അടച്ച തുക മൂന്നുമാസത്തിനകം കേരളബാങ്കിനു കൈമാറും. പെന്‍ഷന്‍ബോര്‍ഡ് പ്രതിനിധികളും കേരളബാങ്കുപ്രതിനിധിയും സഹകരണസംഘം രജിസ്്ട്രാറും സഹകരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു.


