ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകള്‍
എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്‌പിറ്റലില്‍ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ജനറല്‍ യൂണിറ്റുകളിലും ഓങ്കോളജി ഐസിയു, സിസിയു, സിടിവിഎസ് ഐസിയു, മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ ഐസിയു എന്നീ സ്‌പെഷ്യലൈസ്‌ഡ് യൂണിറ്റുകളിലും ആണ് ഒഴിവുകള്‍. മൂന്നുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10ദിവസത്തിനകം അപേക്ഷിക്കണമെന്നാണു പെബ്രുവരി നാലിനു നല്‍കിയ പരസ്യത്തില്‍ പറയുന്നത്. സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേല്‍വിലാസം: ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍, ഗാന്ധിനഗര്‍, കടവന്ത്ര, കൊച്ചി-682020. ഫോണ്‍: 0484-2941600.ഇ-മെയില്‍: [email protected][email protected]


