പാനിപ്പത്ത് അര്‍ബന്‍ സഹകരണബാങ്കില്‍ 19 ഒഴിവുകള്‍
ഹരിയാണ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമുള്ള പാനിപ്പത്ത് അര്‍ബന്‍സഹകരണബാങ്കില്‍ സീനിയര്‍ അക്കൗണ്ടന്റ്/ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ അക്കൗണ്ടന്റ്/അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക്-കം-കാഷ്യര്‍/ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്‌തികകളിലായി 19 ഒഴിവുണ്ട്. ക്ലര്‍ക്ക്-കം-കാഷ്യര്‍/ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്‌തികയില്‍ 10 ഒഴിവാണുള്ളത്. മറ്റുമൂന്നു തസ്‌തികകളിലും മൂന്നുവീതമാണ് ഒഴിവുകള്‍. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയര്‍ അക്കൗണ്ടന്റ്/ ബ്രാഞ്ച് മാനേജര്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍ ബിരുദവും ബാങ്കിങ്ങിലോ എന്‍ബിഎഫ്‌സിയിലോ ഏഴുകൊല്ലത്തെ പരിചയവും വേണം. 62വയസ്സില്‍ താഴെ പ്രായമുള്ള വിരമിച്ച ബാങ്കര്‍മാര്‍ക്കും അപേക്ഷിക്കാം. ജൂനിയര്‍ അക്കൗണ്ടന്റ്/ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദവും ബാങ്കിങ്ങിലോ എന്‍ബിഎഫ്‌സിയിലോ അഞ്ചുകൊല്ലത്തെ പരിചയവും വേണം. സീനിയര്‍ ക്ലര്‍ക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കോമേഴ്‌സ് ബിരുദവും ബാങ്കിങ്ങിലോ എന്‍ബിഎഫ്‌സിയിലോ രണ്ടുകൊല്ലത്തെ പരിചയവും വേണം. ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ ഉള്ളവര്‍ക്കു മുന്‍ഗണന. ക്ലര്‍ക്ക്-കം-കാഷ്യര്‍ /ഫീല്‍ഡ് സൂപ്പര്‍വൈസര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കോമേഴ്‌സ് ബിരുദവും ആറുമാസത്ത കമ്പ്യൂട്ടര്‍ പരിശീലനവും വേണം. ഫിനാന്‍സ് ആന്റ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ ഉള്ളവര്‍ക്കു മുന്‍ഗണന. നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ സ്വന്തം കൈയക്ഷരത്തില്‍ പൂരിപ്പിച്ച് ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ഏറ്റവും പുതിയ കളര്‍ഫോട്ടോയും സഹിതം ഫെബ്രുവരി അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കകം ബാങ്ക് ആസ്ഥാനത്തു നേരിട്ടോ തപാലിലോ കൊറിയറിലോ എത്തിക്കണം. ദി മാനേജിങ് ഡയറക്ടര്‍, ദി പാനിപ്പത്ത് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഓം സിറ്റി സെന്റര്‍, # 932-935/8, ജി.റ്റി. റോഡ്, പാനിപ്പത്ത്, ഹരിയാണ (132103) എന്ന മേല്‍വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. അപൂര്‍ണമായ അപേക്ഷാഫോമും നിര്‍ദിഷ്ടപ്രവൃത്തിപരിചയമില്ലാത്ത അപേക്ഷകളും, കൈകൊണ്ടെഴുതിയ അപേക്ഷയും ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. ടാര്‍ജറ്റുകള്‍ നേടാന്‍ കഴിവുള്ള പരിചയസമ്പന്നര്‍ക്കു മുന്‍ഗണനയുണ്ടായിരിക്കും. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും https://pucb.bank.inhttps://pucb.bank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


