എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഒമ്പതാംവാര്‍ഷികം ആഘോഷിച്ചു
കാലിക്കറ്റ് സിറ്റിസര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) ഒമ്പതാംവാര്‍ഷികം ആഘോഷിച്ചു. കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍.സി.സി.ആര്‍.ഐ ഹാളില്‍ ചേര്‍ന്ന ചടങ്ങങ്ങ് എം.കെ. രാഘവന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഓരോകുട്ടിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ട് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ചികില്‍സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി താന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു സ്വകാര്യബില്‍ അവതരണത്തിനു ശ്രമിച്ചിരുന്നുവെങ്കിലും അവതരിപ്പിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.വി.ആര്‍ കാന്‍സര്‍സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്‌ണന്റെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവുമാണ് എംവിആര്‍ കാന്‍സര്‍സെന്ററിന്റെ വളര്‍ച്ചക്കു നിദാനം. തീരുമാനിച്ചാല്‍ തീരുമാനിച്ചതു പൂര്‍ത്തിയാക്കാതെ വിശ്രമിക്കാത്ത എം.വി.ആറിന്റെ പ്രവര്‍ത്തനശൈലിയാണു വിജയകൃഷ്‌ണന്റെതുമെന്നും അദ്ദഹം പറഞ്ഞു.വിപുലീകരിച്ച ലബോറട്ടറി സൗകര്യങ്ങളുടെയും അതീവസാങ്കേതികമികവോടെ സജ്ജീകരിച്ച വികേന്ദ്രീകൃത കീമോതെറാപ്പി യൂണിറ്റിന്റെയും ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. എം.വി.ആറിലെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ച വിവിധവിഭാഗങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്‌തു.

എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്‌ണന്‍ അധ്യക്ഷനായിരുന്നു. ജനിച്ചുവീഴുന്ന ഓരോകുഞ്ഞിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശം അടുത്ത തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ അധികാരത്തില്‍വരുന്ന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തില്‍ നിന്നു എംവിആറില്‍ ചികില്‍സക്കെത്തുന്നവര്‍ക്കു ചികില്‍സാച്ചെലവില്‍ 30ശതമാനം ഇളവനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധവിഭാഗങ്ങളിലായി 107 കോടിരൂപയുടെ സഹായങ്ങളും ജീവകാരുണ്യസംഘടനകളുടെ വകയായി 321കോടിയുടെ സഹായങ്ങളും എംവിആറിലെ രോഗികള്‍ക്കു ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിമാസം 11 കോടിരൂപ പലിശ കൊടുക്കേണ്ട സാമ്പത്തികവെല്ലുവവിളികള്‍ക്കിടയിലാണ് മികച്ചനിലയില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നത്. എം.വി.ആറിന്റെ ജീവിതവും പ്രവര്‍ത്തനവുമാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ. റഹീം എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.എം.വി.ആര്‍.സി.സി.ആര്‍.ഐ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടിവാര്യര്‍ പദ്ധതി വിശദീകരിച്ചു.അവയവംമാറ്റിവെക്കല്‍ ശസ്‌ത്രക്രിയാരംഗത്തേക്കും 10 ഉന്നതപഠനകോഴ്‌സുകളടങ്ങിയ എംവിആര്‍ അക്കാദമിയിലേക്കും പുരോഗമിക്കാന്‍ ഭാവിയില്‍ ഉദ്ദേശിക്കുന്നുണ്ടെന്ന്‌് അദ്ദേഹംഅഅറിയിച്ചു. രോഗികള്‍ക്കു വീടിനടുത്തുള്ള കേന്ദ്രത്തില്‍തന്നെ കീമോതെറാപ്പി ചെയ്യാവുന്ന വിധത്തില്‍ വികേന്ദീകൃതമായ സംവിധാനമാണ് ഒമ്പതാംവാര്‍ഷികത്തോടനുബന്ധിച്ച് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. രോഗികള്‍ക്കു തങ്ങളുടെ ചിരപരിചിതരായ ഡോക്ടര്‍മാരുടെ സേവനം ഡിജിറ്റലായി ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം അറിയിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എം.കെ. മുനീറ ആശംസയര്‍പ്പിച്ചു. എം.വി.ആര്‍.സി.സി.ആര്‍.ഐ സെക്രട്ടറിയും ചീഫ്‌് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. എന്‍.കെ. മുഹമ്മദ്‌ബഷീര്‍ സ്വാഗതവും ഡയറക്ടര്‍ കെ. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

