സ്വര്‍ണപ്പണയവായ്‌പ:കേരളബാങ്കിനു മികച്ച നേട്ടം
കേരളബാങ്കിന്റെസ്വര്‍ണപ്പണയവായ്‌പബാക്കിനില്‍പ് പതിനായിരംകോടി കവിഞ്ഞു. ഇതോടെസംസ്ഥാനത്തെ ബാങ്കുകളില്‍ സ്വര്‍ണപ്പണയവായ്‌പയുടെ കാര്യത്തില്‍ കേരളബാങ്ക് നാലാമതെത്തി. സ്വര്‍ണപ്പണയവായ്‌പക്കു പ്രത്യേകഊന്നല്‍ നല്‍കി ഡിസംബര്‍ 22മുതല്‍ മാര്‍ച്ച് 31വരെ ക്യാംപെയ്‌ന്‍ ആരംഭിച്ച് രണ്ടാഴ്‌ചക്കുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞകൊല്ലം ഒക്ടോബര്‍ 31ന് അവസാനിച്ച 100ദിനക്യാംപെയ്‌്#വഴി സ്വര്‍ണപ്പണയവായ്‌പയില്‍ 2701കോടിയുടെ വര്‍ധന കൈവരിക്കാനായിരുന്നു. പതിനായിരംകോടിയുടെ നേട്ടം പ്രതിപാദിക്കുന്ന പോസ്‌റ്റര്‍ ബാങ്കുപ്രസിഡന്റ് പി. മഹനന്‍ പ്രകാശിപ്പിച്ചു. വൈസ്‌പ്രസിഡന്റ് ടി.വി. രാജേഷ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോയി എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.


