സഹകരണഡിജിറ്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
ന്യൂയോര്‍ക്ക് സിറ്റിയിലെ ന്യൂ സ്‌കൂളിലുള്ള സഹകരണഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥാഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഡിഇ – ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോഓപ്പറേറ്റീവ് ഡിജിറ്റല്‍ ഇക്കോണമി) ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി 20നകം അപേക്ഷിക്കണം. പിഎച്ച്‌ഡി ചെയ്യുന്നവര്‍ക്കും പോസ്റ്റ് ഡോക്ടറേറ്റുകാര്‍ക്കും ഫാക്കല്‍റ്റികളായുള്ള പ്രവര്‍ത്തനത്തിന്റെ ജൂനിയര്‍ ഘട്ടത്തിലോ ആദ്യഘട്ടത്തിലോ ഉള്ളവര്‍ക്കും സമാനഗവേഷണപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. രണ്ടുപേര്‍ചേര്‍ന്നുള്ള ഗവേഷണസഹകരണപരിപാടിയുള്ളവര്‍ക്കും അപേക്ഷിക്കാം. തായ്‌ലന്റിലെ ബാങ്കോക്കിലെ ചുലാലോങ്കോണ്‍ സര്‍വകലാശാലയില്‍ 2026 നവംബര്‍ 12മുതല്‍ 15വരെ നടക്കുന്ന പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തില്‍ നേരിട്ടു പങ്കെടുത്ത് അവതരണം നടത്തണം. നേരിട്ട് ഇതില്‍ പങ്കെടുക്കാനാവുമെന്ന് ഉറപ്പുള്ളവര്‍വേണം അപേക്ഷിക്കാന്‍.
തൊഴിലാളികള്‍ നേതൃത്വം നല്‍കുന്ന നിര്‍മിതബുദ്ധിസംവിധാനങ്ങള്‍, സഹകരണനിര്‍മിതബുദ്ധിസംവിധാനങ്ങള്‍, സഹകരണപ്ലാറ്റ്‌ഫോംസമ്പദ്‌വ്യവസ്ഥകളിലെ നിര്‍മിതബുദ്ധിസംവിധാനങ്ങള്‍, നിഷ്‌ക്രിയമായതോ പരാജയപ്പെട്ടതോ ആയ പ്ലാറ്റ്‌ഫോം സഹകരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സഹായമുള്ളതും പൊതുജനതാല്‍പര്യമുള്ളതുമായ പ്ലാറ്റ്‌ഫോം സഹകരണസ്ഥാപനങ്ങള്‍, പ്ലാറ്റ്‌ഫോം സഹകരണസ്ഥാപനങ്ങളുടെയും ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥകളുടെയും സ്വാധീനവും ലാഭക്ഷമതയും വിലയിരുത്തല്‍, ഏഷ്യാ-പസഫിക് മേഖലയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഡിജിറ്റല്‍ ഐക്യദാര്‍ഢ്യത്തെക്കുറിച്ചുള്ള പുനര്‍വിചിന്തനം, ഐക്യദാര്‍ഢ്യപാതയെ ഭാവനാസമ്പുഷ്ടമാക്കല്‍ തുടങ്ങിയ മേഖലകളിലെ ഗവേഷണം പ്രോല്‍സാഹിപ്പിക്കലാണു പ്രധാന ഉദ്ദേശ്യം. ജനുവരിആദ്യം ഓണ്‍ലൈനായി വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു സമ്മേളനമുണ്ടാകും. ഇതില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിശദവിവരങ്ങള്‍ ഒഐസിഡിഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ജനുവരി അവസാനം അപേക്ഷകള്‍ വിലയിരുത്തും. ഫെബ്രുവരി ആദ്യം അഭിമുഖം നടത്തും. ഫെബ്രുവരി പകുതിയോടെ അപേക്ഷ സ്വീകരിച്ചോ എന്ന വിജ്ഞാപനം വരും. ഫെബ്രുവരി അവസാനത്തോടെ അതു സ്ഥിരീകരിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാലിങ്കു സംബന്ധിച്ച കാര്യങ്ങളും https://platform.coophttps://platform.coop ല്‍ ലഭിക്കും.

ഫെല്ലോഷിപ്പിന്റെ കേന്ദ്ര-ബൗദ്ധികസാമൂഹികനങ്കൂരമായാണു നവംബറിലെ ബാങ്കോക്ക് സമ്മേളനം കണക്കാക്കപ്പെടുന്നത്. ഐക്യദാര്‍ഢ്യനിര്‍മിതബുദ്ധി (സോളിഡാരിറ്റ് എഐ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചു പണ്ഡിതരും സഹകരണപ്രസ്ഥാനനേതാക്കളും തൊഴിലാളികളും സാങ്കേതികവിദ്യാവിദഗ്‌ധരും നയരൂപവല്‍കരണം നടത്തുന്നവരും പങ്കെടുക്കുന്ന സമ്മേളനമാണത്. സഹകരണമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെയും പ്ലാറ്റ്‌ഫോംഅധ്വാനത്തെയും ഡാറ്റാകേന്ദ്രിതഡിജിറ്റല്‍വല്‍കരണത്തെയും നിര്‍മിതബുദ്ധിയധിഷ്‌ഠിതഭരണരീതികളെയും കുറിച്ചുള്ള സംവാദങ്ങള്‍ സമ്മേളനത്തില്‍ നടക്കും. ഏവര്‍ക്കും പ്രാപ്യമായ മാതൃകകളില്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാനും കൂട്ടായപഠനത്തിലും ഭാവിസഹകരണത്തിലും അധി്‌ഠിതമായ ശില്‍പശാലകളിലും പാനല്‍ചര്‍ച്ചകളിലും അനൗപചാരികചര്‍ച്ചകളിലും പങ്കെടുക്കാനും അപേക്ഷകര്‍ക്കു കഴിയണം.വസ്‌തുനിഷ്‌ഠവും താരതമ്യാധിഷ്‌ഠിതവും വിഷയങ്ങള്‍ തമ്മില്‍തമ്മിലുമുള്ള ഗവേഷണാഭിമുഖ്യം അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. പ്രത്യേകസഹകരണസ്ഥാപനങ്ങള്‍, സഹകരണയൂണിയനുകള്‍, സഹകരണഫെഡറേഷനുകള്‍, കൂട്ടായസംരംഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാന്‍ ഗവേഷണപദ്ധതിയുടെ ഭാഗമായി വേണം. യഥാര്‍ഥപ്രശ്‌നങ്ങളില്‍ ഊന്നിയുള്ളതായിരിക്കണം ഗവേഷണം. ഒരുവര്‍ഷത്തേക്കാണു ഫെല്ലോഷിപ്പ്. നോണ്‍റെസിഡെന്‍ഷ്യല്‍ ഫെല്ലോഷിപ്പാണ്. ഗണ്യമായ ഗവേഷണഫലവും ജനപക്ഷസംഭാവനയും ഉണ്ടായിരിക്കണം. ഐസിഡിഇ ഫാക്കല്‍റ്റിയുടെയും മുതിര്‍ന്ന ഗവേഷകരുടെയും ഫെലോകളുടെയും ഉപദേശനിര്‍ദേശങ്ങളും ഐസിഡിഇയുടെ ആഗോളശൃംഖലകളുമായി പ്രാപ്യതയും സമ്മേളനയാത്രാസഹായവും പ്രതീക്ഷിക്കാം. സഹകരണസ്ഥാപനങ്ങള്‍, സഹകരണയൂണിയനുകള്‍, ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥാസ്ഥാപനങ്ങള്‍ എന്നിവ നിര്‍മിതബുദ്ധിയും ഡാറ്റാകേന്ദ്രിതഅടിസ്ഥാനസൗകര്യങ്ങളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുമായി എങ്ങനെ ചേര്‍ന്നുപോകുന്നു എന്നു വിലയിരുത്തുന്ന ആഗോളഗവേഷണപരിപാടിയാണിത്. വ്യത്യസ്‌തസ്ഥാപനങ്ങളിലും സാമൂഹികസാഹചര്യങ്ങളിലും പ്ലാറ്റ്‌ഫോമുകളും എഐസംവിധാനങ്ങളും ഡാറ്റാസംവിധാനങ്ങളും അല്‍ഗൊരിതാധിഷ്‌ഠിതമാനേജ്‌മെന്റും എങ്ങനെ പരിണമിക്കുന്നു എന്നുള്ള പഠനങ്ങളെ സഹായിക്കലും ഉദ്ദേശിക്കുന്നു. സാമൂഹ്യശാസ്‌ത്രങ്ങള്‍, നിയമം, മാധ്യമപഠനങ്ങള്‍, ശാസത്ര-സാങ്കേതികവിദ്യാപഠനങ്ങള്‍, സംഘടനാപരമായ ഗവേഷണം, അനുബന്ധമേഖലകള്‍ എന്നിവയില്‍നിന്നുള്ള കാഴ്‌ചപ്പാടുകളെ ഒരുമിച്ചുകൊണ്ടുവരുന്നതും വിവിധവിഷയങ്ങള്‍ ഇടകലര്‍ന്നതും തുറന്നതുമായ അന്വേഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഭരണം, സ്ഥാപനരൂപകല്‌പന, ഡിജിറ്റല്‍ സാമ്പത്തികസംവിധാനങ്ങളിലെ അസമത്വം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സങ്കല്‍പനങ്ങളും ചട്ടക്കൂടുകളും താരതമ്യസമീപനങ്ങളും വികസിപ്പിച്ചെടുക്കലും ലക്ഷ്യമാണ്. കേസ്‌അധിഷ്‌ഠിതവും വസ്‌തുതാപരവുമായ ഗവേഷണമാണ് ഉദ്ദേശിക്കുന്നത്.

