നബാര്‍ഡ്‌ഭൂമിവാങ്ങല്‍പദ്ധതി വീഡിയോ: ജാഗ്രത പുലര്‍ത്തണമെന്നു നബാര്‍ഡ്
ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) ഭൂമിവാങ്ങല്‍പദ്ധതിയെന്ന പേരില്‍ (നബാര്‍ഡ് ലാന്റ് പര്‍ച്ചേസ് സ്‌കീം ) യൂട്യൂബ് വീഡിയോ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും അത്തരം വ്യാജവീഡിയോകളുടെ കെണിയില്‍ പെടരുതെന്നും നബാര്‍ഡ് മുന്നറിയിപ്പു നല്‍കി. ഇത്തരം കാര്യങ്ങളില്‍ ആധികാരികത ഉറപ്പാക്കാന്‍ നബാര്‍ഡിന്റെ ഔദ്യോഗികചാനലുകളെത്തന്നെ ആശ്രയിക്കുകയും അടുത്തുള്ള നബാര്‍ഡ് റീജിയണല്‍ ഓഫീസിനെ സമീപിച്ച് വ്യക്തത വരുത്തുകയും സംശയാസ്‌പദമായ ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യണമെന്നു നബാര്‍ഡ് അഭ്യര്‍ഥിച്ചു.


