നബാര്‍ഡില്‍ 17 സ്പെഷ്യലിസ്റ്റ് ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) സ്പെഷ്യലിസ്റ്റുകളുടെ 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.nabard.orghttp://www.nabard.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോഴുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ http://cgrs.ibps.in/http://cgrs.ibps.in/ ലേക്ക് ഇമെയില്‍ അയക്കാവുന്നതാണ്. ഇമെയില്‍ അയക്കുമ്പോള്‍ കരാറടിസ്ഥാനത്തിലുള്ള സ്പെഷ്യലിസ്റ്റു തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന കാര്യം പരാമര്‍ശിക്കണം. ജനുവരി രണ്ടിനകം അപേക്ഷിക്കണം. രണ്ടുവര്‍ഷത്തേക്കായിരിക്കും കരാര്‍. മൂന്നുകൊല്ലംകൂടി നീട്ടിയേക്കാം.ആര്‍എംഡി വിഭാഗത്തില്‍ അഡീഷണല്‍ ചീഫ് റിസ്ക് മാനേജര്‍ 2, റിസ്ക് മാനേജര്‍-ഡാറ്റ അനലിറ്റിക്സ് ആന്റ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സെല്‍ 1, റിസ്ക് മാനേജര്‍-ക്രെഡിറ്റ് റിസ്ക് 2, റിസ്ക്മാനേജര് മാര്‍ക്കറ്റ് റിസ്ക് 1, റിസ്ക് മാനേജര്‍ ഓപ്പറേഷണല്‍ റിസ്ക് 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ആര്എംഎസ്എംഡി വകുപ്പില്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് മാനജര്‍ 1, ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് മാനേജര്‍ 1, ഇന്‍ക്യുബേഷന്‍ സെന്റര്‍/സ്റ്റാര്‍ട്ടപ്പ് മാനേജര്‍ 1, സീനിയര്‍ കണ്‍സള്‍ട്ടന്റ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.ഡിഒആര് വകുപ്പില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ രണ്ടൊഴിവുണ്ട്.ഡിഡിഎംഎബിഐ വകുപ്പില്‍ ഡാറ്റാസയന്റിസ്റ്റ് കം ബിഐ ഡവലപ്പറുടെ ഒരൊഴിവുണ്ട്.ഡിഐടി വകുപ്പില്‍ പ്രോജക്ട്മാനേജര് ഐടിഓപ്പറേഷന്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് 1, പ്രോജക്ട് മാനേജര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് 1 എന്നിങ്ങളനെയാണ് ഒഴിവുകള്‍.
ഡിഇഎആര് വകുപ്പില്‍ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റിന്റെ ഒരൊഴിവുണ്ട്.ഒഴിവുകളില്‍ ചിലതു സംവരണതസ്തികകളാണ്. ഡിഐടി വകുപ്പിലെ ഒഴിവുകളിലേക്കു നബാര്‍ഡിന്റെ നിലവിലുള്ള പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.ഒഴിവുകളെല്ലാം മുംബൈയിലാണ്. 700രൂപ അപേക്ഷാഫീസും 150രൂപ ഇന്റിമേഷന്‍ ചാര്‍ജുമടക്കം 850 രൂപ അടക്കണം. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ഇന്റിമേഷന്‍ ചാര്ജ്മാത്രം അടച്ചാല്‍മതി.അഡീഷണല്‍ ചീഫ് റിസ്ക് മാനേജര്‍ക്കു 3.85ലക്ഷം രൂപയാണു മാസശമ്പളം. റിസ്കമാനേജര് തസ്തികകളുടെയും പ്രോജക്ട് മാനേജര്‍ തസ്തികകളുടെയും ശമ്പളം മൂന്നുലക്ഷം രൂപയാണ്. പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് മാനേജര്‍, ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് മാനേജര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്റ്റാര്‍ട്ടപ്പ് മാനേജര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളുടെ ശമ്പളം ഒന്നരലക്ഷംരൂപ. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് തസ്തികയുടെ ശമ്പളം ഒന്നേമുക്കാല്‍ ലക്ഷംരൂപമുതല്‍ രണ്ടുലക്ഷംരൂപവരെയാണ്. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് തസ്തികയുടെ ശമ്പളം രണ്ടുലക്ഷംരൂപയാണ്. ഡാറ്റാസയന്റിസ്റ്റ് കം ബിഐ ഡവലപ്പറുടെ ശമ്പളം വര്‍ഷം 15മുതല്‍ 21വരെ ലക്ഷം രൂപയാണ്.
യോഗ്യതകളുടെയും പ്രവൃത്തിപരിചയങ്ങളുടെയും അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയുടെയും വിശദവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. പൊതുവേ ധനശാസ്ത്രം, പ്രായോഗികധനശസ്ത്രം, കാര്ഷികധനശാസ്ത്രം, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, സ്ഥിതിവിവരശാസ്ത്രം, ഡാറ്റാസയന്‍സ്, മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, എഞ്ചിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ, സൈബര്‍സുരക്ഷ, ഇസിഇ, ഇലക്ട്രോണിക്സ് ആന്റ് കമ്മൂണിക്കേഷന്‍, നിര്‍മിതബുദ്ധി, കോമേഴ്സ്, ഇക്കണോമെട്രിക്സ്, ഗണിതശാസ്ത്രം, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചവര്‍ക്കുള്ള തസ്തികകളാണ്. ഓരോ തസ്തികയുടെ കാര്യത്തിലും യോഗ്യത വ്യത്യസ്തമാണ്. കൂടാതെ അഭിലഷണീയ യോഗ്യതകളും പ്രവൃത്തിപരിചയനിബന്ധനകളുമുണ്ട്. 23 വയസ്സായവര്ക്കുമുതല് 62 വയസ്സായവര്‍ക്കുവരെ അപേക്ഷിക്കാവുന്ന തസ്തികകളുണ്ട്.

