രാജ്‌കോട്ട് അര്‍ബന്‍ സഹകരണബാങ്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകള്‍
ഗുജറാത്ത് കേന്ദ്രമാക്കിയുള്ള അര്‍ബന്‍സഹകരണബാങ്കായ രാജ്‌കോട്ട് നാഗരിക് സഹകാരിബാങ്കില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളുടെയും അപ്രന്റിസ് പ്യൂണിന്റെയും ഒഴിവുണ്ട്. ഗാന്ധിനഗര്‍, വാങ്കനേര്‍,നാഗ്‌പൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. അവിടങ്ങളിലെ താമസക്കാരെയാണു പരിഗണിക്കുക. ഡിസംബര്‍ ഒമ്പതിനകം അപേക്ഷിക്കണം. പ്രായപരിധി 30 വയസ്സ്. ജൂനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിക്കുവേണ്ട യോഗ്യത ആര്‍ട്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ്. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. സഹകരണബാങ്കുകളിലോ മറ്റു ധനകാര്യസ്ഥാപനങ്ങളിലോ രണ്ടുകൊല്ലം പ്രവൃത്തിപരിചയം അഭികാമ്യം. നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. കരാര്‍നിയമനമാണ്. വാങ്കനേറിലാണ് അപ്രന്റിസ്-പ്യൂണ്‍ ഒഴിവ്. പ്രായപരിധി 30 വയസ്സ്. യോഗ്യത ബിരുദം. വാങ്കനേറില്‍ താമസക്കാരായ പുരുഷന്‍മാരെ മാത്രമേ പരിഗണിക്കൂ. മുഖ്യമന്ത്രി അപ്രന്റിസ് സ്‌കീം പ്രകാരം നിശ്ചിതകാലത്തേക്കായിരിക്കും നിയമനം. കൂടുതല്‍വിവരം ബാങ്കിന്റെ വെബ്‌സൈറ്റില്‍ (https://rnsbindia.com) ലഭിക്കും


