ബിഹാര്‍ സഹകരണമേഖലയില്‍ 1089 ഒഴിവുകളിലേക്കു വിജ്‌ഞാപനം വരും
ബിഹാറില്‍ സഹകരണവകുപ്പില്‍ 1089 ഒഴിവുകളിലേക്കു വൈകാതെ നിയമനമുണ്ടാകുമെന്നു സൂചന. നിയമനം വേഗത്തിലാക്കാന്‍ സഹകരണമന്ത്രി ഡോ. പ്രമോദ്‌കൂമാര്‍ നിര്‍ദേശിച്ചു. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനും ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമുള്ള നിയമനസ്ഥാപനങ്ങളുടെ വിജ്ഞാപനങ്ങള്‍ വൈകാതെ ഉണ്ടായേക്കും. 537 ഒഴിവുകളിലാണു ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 552 ഒഴിവുകള്‍ ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കോഓപ്പറേറ്റീവ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ 502, എല്‍ഡി ക്ലര്‍ക്ക് 257, ഓഡിറ്റര്‍ 198, പ്യൂണ്‍ 90, ജില്ലാ ഓഡിറ്റ് ഓഫീസര്‍ 35, അസിസ്റ്റന്റ് രജിസ്‌ട്രാര്‍മാര്‍ 31, സ്റ്റെനോഗ്രാഫര്‍മാര്‍ 7 എന്നിങ്ങനെയൊണു പ്രതീക്ഷിക്കുന്ന ഒഴിവുകള്‍.


