പര്‍ബാനി ജില്ലാസഹകരണബാങ്കില്‍ 152 ഒഴിവുകള്‍
മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലാ കേന്ദ്രസഹകരണബാങ്കില്‍ 152 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മറാഠി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. 70% സീറ്റും പര്‍ബാനി, ഹിംഗോളി ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ്. ബാക്കി 30ശതമാനത്തില്‍ പുറത്തുനിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ക്ലര്‍ക്ക് 129, ലോ ഓഫീസര്‍ 2, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 1, ഐ.ടി.ഓഫീസര്‍ ബാങ്കിങ് ഓഫീസര്‍ ഗ്രേഡവണ്‍ 4, ഐ.ടി. ഓഫീസര്‍ ബാങ്കിങ് ഓഫീസര്‍ ഗ്രേഡ് ടു 6, അക്കൗണ്ടന്റ് (ബാങ്കിങ് ഓഫീസര്‍ ഗ്രേഡ് 2) 2, സബ്‌സ്റ്റാഫ് പ്യൂണ്‍ 5, സബ്‌സ്റ്റാഫ് ഡ്രൈവര്‍ 2, സ്‌റ്റെനോഗ്രാഫര്‍ 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

21-38 വയസ്സാണു പ്രായപരിധി. ഏറ്റവും കൂടുതല്‍ ഒഴിവുള്ള ക്ലര്‍ക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ടയോഗ്യത 50% മാര്‍ക്കോടെ ബിരുദമാണ്. ബി.സി.എ.യോ ബിഎസ്‌സിയോ(കമ്പ്യൂട്ടര്‍), എഞ്ചിനിയറിങ് ബിരുദമോ ഉള്ളവര്‍ക്കു മുന്‍ഗണന. സ്റ്റെനോഗ്രാഫര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ സ്റ്റനോഗ്രാഫര്‍ പരീക്ഷകൂടി ജയിച്ചിരിക്കണം. പ്യൂണ്‍ തസ്‌തികയിലേക്കും ഡ്രൈവര്‍ തസ്‌തികയിലേക്കും അപേക്ഷിക്കാന്‍ 10-ാംക്ലാസ് മതി. ഡ്രൈവിങ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ഡ്രൈവിങ് ലൈസന്‍സും വേണം. അക്കൗണ്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 50% മാര്‍ക്കോടെ ബി.കോമും രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും വേണം. ഐ.ടി. ഓഫീസര്‍ ബാങ്കിങ് ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മൂണിക്കേഷനിലോ ബിഇയോ ബിടെക്കോ വേണം. അല്ലെങ്കില്‍ എം.സി.എ. ഉണ്ടായിരിക്കണം. ഐ.ടി. ഓഫീസര്‍ ബാങ്കിങ് ഓഫീസര്‍ ഗ്രേഡ് 1 തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ മേല്‍പറഞ്ഞ യോഗ്യതക്കു പുറമെ രണ്ടുകൊല്ലം പരിചയവും വേണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ രണ്ടുകൊല്ലം പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായിരിക്കണം. ലോഓഫീസര്‍തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 50% മാര്‍ക്കോടെ എല്‍എല്‍ബിയും രണ്ടുകൊല്ലം പരിചയവും വേണം.

രണ്ടുകൊല്ലം പ്രൊബേഷനായിരിക്കും. ഇക്കാലത്തു ഗ്രേഡ് 1 ഓഫീസര്‍ക്ക് 25000 രൂപയും ഗ്രേഡ് 2 ഓഫീസര്‍ക്ക് 21000 രൂപയും ക്ലര്‍ക്കുമാര്‍ക്ക് 18000 രൂപയും സബ്‌സ്റ്റാഫിനു 15000 രൂപയുമാണു മാസം കിട്ടുക. അതിനുശേഷം ശമ്പളനിരക്കനുസരിച്ചു കിട്ടും. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ജിഎസ്‌ടിയും അറിയിപ്പുകൂലിയുമടക്കം 994 രൂപ അപേക്ഷാഫീസുണ്ട്. ഡിസംബര്‍ 10നകം അപേക്ഷിക്കണം. www.parbhanidccbank.comhttp://www.parbhanidccbank.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ കിട്ടും. പര്‍ബാനിയില്‍ ആസ്ഥാനവും പര്‍ബാനി, ഹിംഗോളി ജില്ലകളിലായി 103 ശാഖയും ബാങ്കിനുണ്ട്.

