41 സംഘത്തില്‍ ലിക്വിഡേറ്റര്‍മാരെ വച്ചു; ഒമ്പതെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

Moonamvazhi

ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ ഒമ്പതു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. 41 സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ഏഴു സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്റെ ഭാഗമായി ക്ലെയിം അറിയിപ്പുകള്‍ വിജ്ഞാപനം ചെയ്‌തു.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലായേഴ്‌സ്‌ ക്ലര്‍ക്‌ അസോസിയേഷന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 209), കോട്ടയം ജില്ലയിലെ കെ 449 മടപള്ളി കണ്‍സ്യൂമര്‍ സഹകരണസംഘം, മലപ്പുറം ജില്ലയിലെ തലക്കാട്‌ പഞ്ചായത്ത്‌ പട്ടികജാതി സര്‍വീസ്‌ സഹകരണസംഘം(ക്ലിപ്‌തം നമ്പര്‍ എം 350), തിരുവനന്തപുരംജില്ലയിലെ കരിംപള്ളിക്കര അടിമലത്തുറ കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1237), ചിറയിന്‍കീഴ്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1041), ശ്രീനാരായണ ജോയിന്റ്‌ ഫാമിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1184), മരുതൂര്‍ക്കോണം ഹൗസിങ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1074), കോട്ടുകാല്‍ പഞ്ചായത്ത്‌ സഹകരണസ്റ്റോര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 863), കണ്ടല കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ 907) എന്നിവയുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്‌.

തിരുവനന്തപുരം പെരുങ്കടവിള പൗര്‍ണമി വനിതാസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 851) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെയ്യാറ്റിന്‍കര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ബാലരാമപുരം പ്യൂപ്പിള്‍സ്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1243) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ബാലരാമപുരം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, മുരുക്കുംപുഴ പട്ടികജാതി സര്‍വീസ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 3909) ലിക്വിഡേറ്ററായി തിരുവനന്തപുരം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കഴക്കൂട്ടം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും. നെയ്യാറ്റിന്‍കര താലൂക്ക്‌ കള്ളുചെത്തുവ്യവസായത്തൊഴിലാളിസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1472) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെയ്യാറ്റിന്‍കര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, വളവുനട ആയുര്‍വേദിക്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1442) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, നെയ്യാറ്റിന്‍കര താലൂക്ക്‌ തയ്യല്‍ത്തൊഴിലാളിസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ 943) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1675) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പട്ടം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, പാച്ചല്ലൂര്‍ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1255) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ബെല്‍ഹെവന്‍ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 205) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പട്ടം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, നെയ്യാറ്റിന്‍കര മല്‍സ്യവ്യവസായസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 402) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാറശ്ശാല യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കെസിഎംഎംഎഫ്‌ എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 985) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ആമ്പല്ലൂര്‍ കണ്‍സ്യൂമര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1154) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കേരള ഹിന്ദി കള്‍ച്ചറല്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 217) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ശ്രീനാരായണ ട്രാവല്‍ ആന്റ്‌ ടൂറിസം സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, രാമപുരം ഗവണ്‍മെന്റ്‌ യുപിഎസ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1089) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിതുര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കൃഷ്‌ണപുരം വിതരണസ്റ്റോര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 189) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, അരുവിക്കര പിഎച്ച്‌ഇഡി എംപ്ലോയീസ്‌ കാന്റീന്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 459) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെടുമങ്ങാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും,നെടുമങ്ങാട്‌ താലൂക്ക്‌ എക്‌സ്‌ സര്‍വീസ്‌മെന്‍ കൊമേഴ്‌സ്യല്‍ കോര്‍പ്‌സ്‌ പ്ലാന്റേഷന്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 824) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെടുമങ്ങാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, തിരുവനന്തപുരം റീജിയണല്‍ കെമിസ്റ്റ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1558) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ആഴാകുളം വനിതാസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1209) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, അനന്തപുരി ട്രാന്‍സ്‌്‌പോര്‍ട്ട്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ 1245) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, മൊട്ടമൂട്‌ ഗിരിജന്‍ സര്‍വീസ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 729) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിതുര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, വാമനപുരം ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 970) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്‍ര്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വെഞ്ഞാറമൂട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, വെള്ളനാട്‌ എഗ്ഗ്‌മീറ്റ്‌ പ്രോസസിങ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1410) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റ്‌ന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഉഴമലയ്‌ക്കല്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, തിരുവനന്തപുരം മൊസൈക്ക്‌ ആന്റ്‌ ടൈല്‍സ്‌ മാനുഫാക്‌ചറിങ്‌ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 797) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍(ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ആര്യനാട്‌ വനിതാസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 982) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഉഴമലയ്‌ക്കല്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, രാജീവ്‌ഗാന്ധി കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1257) ലിക്വിഡേറ്ററായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വട്ടിയൂര്‍ക്കാവ്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ചാരുമൂട്‌ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1256) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഉഴമലയ്‌ക്കല്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും,ആനാട്‌ റെസിഡന്‍ഷ്യല്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1595) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിതുര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും ശ്രീനാരായണസ്‌മാരകസഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ടി 1425) ബൂക്ക്‌ബോണ്ട്‌ എംപ്ലോയീസ്‌ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ ടി4336)ലിക്വിഡേറ്ററായി തിരുവനന്തപുരം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും,വെള്ളനാട്‌ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 477) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെടുമങ്ങാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ചെറുവാക്കോണം പട്ടികജാതിസര്‍വീസ്‌ സഹകരണത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 925) ലിക്വിഡേറ്ററായി നെടുമങ്ങാട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ ഓഫീസിലെ നന്ദിയോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കുളത്തൂര്‍ പഞ്ചായത്ത്‌ വനിതാസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 1228) ലിക്വിഡേറ്ററായി നെയ്യാറ്റിന്‍കര അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പാറശ്ശാല യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കുറവന്‍കോണം ഹരിജന്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ 636) ലിക്വിഡേറ്ററായി തിരുവനന്തപുരം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പേരൂര്‍ക്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കൊല്ലം ജില്ലയിലെ ക്യു 1063 പേരയം കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി കൊല്ലം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മയ്യനാട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ക്യു 1080 ഇളമ്പല്‍ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി പത്തനാപുരം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പത്തനാപുരം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, ക്യു 1077 മണിയാര്‍ വാര്‍ഡ്‌ കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെ ലിക്വിഡേറ്ററായി പുനലൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പുനലൂര്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, കോഴിക്കോട്‌ ജില്ലയിലെ മണിയൂര്‍ പഞ്ചായത്ത്‌ പ്രവാസി ഹരിത വെല്‍ഫയര്‍ സഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ഡി 3071) ലിക്വിഡേറ്ററായി വടകര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വില്യാപ്പിള്ളി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, പയ്യോളി പ്രവാസി വെല്‍ഫയര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ (ക്ലിപ്‌തം നമ്പര്‍ ഡി 3059) ലിക്വിഡേറ്ററായി കൊയിലാണ്ടി സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ പയ്യോളി യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയും, തൃശ്ശൂര്‍ ജില്ലയിലെ നടവരമ്പ്‌ ക്ഷീരോല്‍പാദകസഹകരണസംഘംക്ലിപ്‌തം നമ്പര്‍ ആര്‍ 117 (ഡി) ആപ്‌കോസിന്റെ ലിക്വിഡേറ്ററായി വെള്ളാങ്ങല്ലൂര്‍ സീനിയര്‍ ക്ഷീരവികസനഓഫീസറെയും നിയമിച്ചു.

തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ സര്‍വീസ്‌ സഹകരണബാങ്കില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ ടി 292 ) ആര്‍ക്കെങ്കിലും തുക കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയക്കണമെന്നു ലിക്വിഡേറ്റര്‍ തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഓഫീസ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘത്തിലേക്കു തുക അടക്കാനുള്ളവര്‍ ഒറുമാസത്തിനകം അടക്കണം. സംഘത്തിന്റെ ആസ്‌തികള്‍ മറ്റാരും കൈകാര്യം ചെയ്യരുതെന്നും തനിക്കു കൈമാറണമെന്നും അറിയിപ്പിലുണ്ട്‌.

തിരുവനന്തപുരം ജില്ലയിലെ വളവുനട ആയുര്‍വേദിക്‌ സഹകരണസംഘത്തില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ ടി 1442) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 60ദിവസത്തിനകം അറിയിക്കണമെന്നും സംഘത്തിലേക്കു പണമടക്കാനുള്ളവര്‍ ഒരുമാസത്തിനകം അടക്കണമെന്നും സംഘത്തിന്റെ ആസ്‌തി ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ ഉടന്‍ തനിക്കു കൈമാറണമെന്നും ലിക്വിഡേറ്ററായ നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ അറിയിച്ചിട്ടുണ്ട്‌.

പത്തനംതിട്ടജില്ലയിലെ നരിയാപുരം ക്ഷീരോല്‍പാദകസഹകരണസംഘം ക്വു 44 (ഡി) ആപ്‌കോസില്‍നിന്ന്‌ ആര്‍ക്കെങ്കിലും തുക കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നും ആരെങ്കിലും സംഘത്തിനു തുക നല്‍കാനുണ്ടെങ്കില്‍ അതു നല്‍കണമെന്നും ലിക്വിഡേറ്ററായ കോന്നി ക്ഷീരവികസനയൂണിറ്റ്‌ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ ബി അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ആല സിവിസിഎസ്‌ (ലിമിറ്റഡ്‌ നമ്പര്‍ 442) ല്‍നിന്ന്‌ ആര്‍ക്കെങ്കിലും എന്തെങ്കലും കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ തൃശ്ശൂര്‍ കയര്‍ പ്രോജക്ട്‌ ഓഫീസിലോ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജ്ഞാപനം ചെയ്‌തു.

തൃശ്ശൂര്‍ജില്ലയിലെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്‌ ഡി ഫൈബറിങ്‌ വര്‍ക്കേഴ്‌സ്‌ ഇന്‍ഡസ്‌ട്രിയല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി (ലിമിറ്റഡ്‌ നമ്പര്‍ ആര്‍ 906)യില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു തൃശ്ശൂര്‍ കയര്‍ പ്രോജക്ട്‌ ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പൊയ്യ സിവിസിഎസ്‌ (ലിമിറ്റഡ്‌ നമ്പര്‍ 585) ല്‍നിന്ന്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു തൃശ്ശൂര്‍ കയര്‍ പ്രോജക്ട്‌ ഓഫീസിലെ ലിക്വിഡേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചിട്ടുണ്ട്‌.

ആലപ്പുഴജില്ലയിലെ ഓണാട്ടുകര എച്ച്‌ 80-ാം നമ്പര്‍ കൈത്തറിനെയ്‌ത്തുവ്യവസായസഹകരണസംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ 60 ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ മാവേലിക്കര താലൂക്ക്‌ വ്യവസായഓഫീസിലെ സീനിയര്‍ സൂപ്പര്‍വൈസര്‍ (ഹാന്റ്‌ലൂം) അറിയിച്ചു.

നവംബര്‍ 18ലെയും 25ലെയും ഗസറ്റുകളിലായാണ്‌ ഇത്രയും വിജ്ഞാപനങ്ങള്‍.

 

Moonamvazhi

Authorize Writer

Moonamvazhi has 770 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!