ക്രിബ്‌കോയില്‍ മാനേജര്‍ തസ്‌തികകളില്‍ ഒഴിവുകള്‍

Moonamvazhi

പ്രമുഖ വളംനിര്‍മാണസഹകരണസംരംഭമായ കൃഷക്‌ ഭാരതി സഹകരണലിമിറ്റഡ്‌ (ക്രിബ്‌കോ) വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍), ജോയിന്റ്‌ ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രൊഡക്ഷന്‍), ഡെപ്യൂട്ടി മാനേജര്‍ (എംഎസ്‌) എന്നീ തസ്‌തികകളിലാണ്‌ ഒഴിവുകള്‍. ഡെപ്യൂട്ടി മാനേജര്‍ (എംഎസ്‌) ഒഴികെയുള്ള ഒഴിവുകള്‍ ക്രിബ്‌്‌കോയുടെ സൂറത്തിലെ പ്ലാന്റിലാണ്‌. ഡെപ്യൂട്ടി മാനേജര്‍ (എംഎസ്‌) ഒഴിവ്‌ നോയിഡയിലെ പ്ലാന്റിലാണ്‌. പ്രൊഡക്ഷന്‍ വിഭാഗത്തിലെ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത ഒന്നുതന്നെയാണ്‌. കെമിക്കല്‍ വിഷയത്തില്‍ 60%മാര്‍ക്കോടെ ബിഇയോ ബിടെക്കോ ഉള്ളവര്‍ക്കു ഈ തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാം. എന്നാല്‍ പ്രവൃത്തിപരിചയവര്‍ഷത്തില്‍ വ്യത്യാസമുണ്ട്‌. ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) തസ്‌തികയില്‍ അപേക്ഷിക്കാന്‍ വന്‍അമോണിയ/യൂറിയ വളംനിര്‍മാണശാലയില്‍ 27 കൊല്ലം പരിചയം വേണം. നിലവില്‍ വളംനിര്‍മാണശാലയിലോ രാസവ്യവസായശാലയിലോ പ്ലാന്റ്‌/ പ്രൊഡക്ഷന്‍ മേധാവിയായി ജോലിചെയ്യുന്നവര്‍ക്കു മുന്‍ഗണന. പ്രായപരിധി 54 വയസ്സ്‌. ശമ്പളം 140000-300000രൂപ. മറ്റാനുകൂല്യങ്ങളുമടക്കം വര്‍ഷം 40-45ലക്ഷംരൂപ കിട്ടും.

ജോയിന്റ്‌ ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) തസ്‌തികക്കു വലിയഅമോണിയ/യൂറിയ വളംനിര്‍മാണശാലയില്‍ 25കൊല്ലം പരിചയം വേണം. ഇതില്‍ 15 കൊല്ലം പ്രവര്‍ത്തനമേധാവിതലതസ്‌തികയിലോ സീനിയര്‍ മാനേജര്‍തല തസ്‌തികയിലോ ആയിരിക്കണം. പ്ലാന്റ്‌ ഇന്‍ ചാര്‍ജ്‌ ആയി ജോലി ചെയ്യുന്നവര്‍ക്കു മുന്‍ഗണന. പ്രായപരിധി 52 വയ്‌സ്സ്‌. ശമ്പളം 125000-2,50,000 രൂപ. മറ്റാനുകൂല്യങ്ങളടക്കം വര്‍ഷം 37.5ലക്ഷം-40ലക്ഷം രൂപ വരും.

ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍) തസ്‌തികക്ക്‌ അമോണിയ യൂറിയ വളംനിര്‍മാണശാലയില്‍ 23 കൊല്ലം പരിചയം വേണം. ഇതില്‍ 13കൊല്ലം പ്രവര്‍ത്തനത്തലപ്പത്തുള്ള തസ്‌തികകളിലായിരിക്കണം. പ്രായപരിധി 50 വയസ്സ്‌. ശമ്പളം 1,30,000 – 2,60,000രൂപ. മറ്റാനുകൂല്യങ്ങളടക്കം വര്‍ഷം 37.5ലക്ഷം-40ലക്ഷംരൂപ വരും.

ചീഫ്‌ മാനേജര്‍ (പ്രൊഡക്ഷന്‍) തസ്‌തികക്കു വലിയ അമോണിയ/ യൂറിയ പ്ലാന്റില്‍ 19 കൊല്ലം പരിചയം വേണം. ഇതില്‍ 10-12കൊല്ലം കോര്‍ഓപ്പറേഷന്‍സിലായിരിക്കണം. പ്രായപരിധി 46 വയസ്സ്‌. ശമ്പളം 1,10,000-2,40,000 രൂപ. മറ്റാനുകൂല്യങ്ങളടക്കം വര്‍ഷം 32.5ലക്ഷം-35ലക്ഷം രൂപ കിട്ടും.

ഡെപ്യൂട്ടി മാനേജര്‍ (എംഎസ്‌) തസ്‌തികക്കുവേണ്ട വിദ്യാഭ്യാസയോഗ്യത കമ്പ്യൂട്ടര്‍ സയന്‍സിലോ വിവരസാങ്കേതികവിദ്യയിലോ ഇലക്ട്രോണിക്‌സ്‌ ആന്റ്‌ കമ്മൂണിക്കേഷനിലോ 60%മാര്‍ക്കോടെ ബിഇ അല്ലെങ്കില്‍ ബിടെക്‌ ആണ്‌. നെറ്റ്‌ വര്‍ക്കിങ്‌ ആന്റ്‌ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷനില്‍ ഏഴുകൊല്ലം പരിചയം വേണം. ലാനിന്റെയും വാനിന്റെയും നെറ്റ്‌ വര്‍ക്ക്‌ ഇംപ്ലിമെന്റേഷനും മെയിന്റനന്‍സും, ഫയര്‍വാള്‍ ഇംപ്ലിമെന്റേഷനും മാനേജ്‌മെന്റും (ഫോര്‍ടിനെറ്റ്‌ അഭികാമ്യം), വിവരസാങ്കേതികവിദ്യാസുരക്ഷയുംനിരീക്ഷണവും, വീഡിയോ കോണ്‍ഫറന്‍സ്‌ സംവിധാനം നടപ്പാക്കലും കേടുപാടു തീര്‍ക്കലും, മൈക്രോസോഫ്‌റ്റ്‌ 0365 മെയിന്‍ അഡ്‌മിനിസ്‌ട്രേഷനും സുരക്ഷയും, വെണ്ടര്‍ കോഓര്‍ഡിനേഷന്‍, കരാര്‍ മാനേജ്‌മെന്റ്‌ എന്നിവയില്‍ പ്രായോഗികപരിചയം വേണം. പഴയതും പുതിയതുമായ വിവരസാങ്കേതികവിദ്യകളില്‍ വിദഗ്‌ധരായിരിക്കണം. ആര്‍എഫ്‌പികളും എസ്‌ഒഡബ്ലിയുകളും ഡ്രാഫ്‌റ്റ്‌ ചെയ്യാനും ബിഒക്യുവും അംഗീകാരക്കുറിപ്പുകളും തയ്യാറാക്കാനും അറിഞ്ഞിരിക്കണം. ഔപചാരികഇംഗ്ലീഷ്‌ ബിസിനസ്‌ ആശയവിനിമയശേഷിയും അവതരണങ്ങള്‍ നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം. പ്രായപരിധി 34 വയസ്സ്‌. ശമ്പളം 77000-2,10,000 രൂപ. മറ്റാനുകൂല്യങ്ങളടക്കം വര്‍ഷം 25-27.5 ലക്ഷം കിട്ടും.

അഭിമുഖംവഴിയാണു തിരഞ്ഞെടുപ്പ്‌. എല്ലാ തസ്‌തികയിലേക്കും അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 24 ആണ്‌ കൂടുതല്‍ വിവരം https://kribhco.net/https://kribhco.net/ എന്ന വെബ്‌സൈറ്റില്‍ കിട്ടും.

 

Moonamvazhi

Authorize Writer

Moonamvazhi has 766 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!