എംവിആറില്‍ മെഡിക്കല്‍ ഫിസിക്‌സ് ഇന്റേണ്‍ഷിപ്പിന് അവസരം
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെഡിക്കല്‍ ഫിസിക്‌സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എംവിആറിലെ മെഡിക്കല്‍ ഫിസ്‌ക്‌സ് ആന്റ് റേഡിയേഷന്‍ സേഫ്‌റ്റി വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു സെലക്ഷന്‍. എംഎസ്‌സി ഫിസിക്‌സും റേഡിയേഷന്‍ ഫിസിക്‌സില്‍ ഡിപ്ലോമയും ഉള്ളവര്‍ക്കും, റേഡിയേഷന്‍ ഫിസിക്‌സിലോ തുല്യവിഷയത്തിലോ എംഎസ്‌സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് [email protected][email protected] യിലേക്ക് അപേക്ഷ അയക്കുകയോ [email protected] യില്‍ അക്കാദയിമിയില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ 91 9847814131, 0495-2289500 (എക്‌സ്‌റ്റന്‍ഷന്‍:2125).


