തിരുവനന്തപുരം ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവ്
തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം) ലക്‌ചററുടെ ഒരു ഒഴിവുണ്ട്. ശമ്പളം 40000-90000രൂപ. പ്രായപരിധി 60വയസ്സ്. യോഗ്യത (1) 55% മാര്‍ക്കോടെ കോഓപ്പറേഷന്‍ ആന്റ് ബാങ്കിങ്ങിലോ, മാനേജ്‌മെന്റിലോ, വിവരസാങ്കേതികവിദ്യയിലോ ബിരുദാനന്തരബിരുദം. (2) ബന്ധപ്പെട്ട വിഷയത്തിലോ സഹവിഷയത്തിലോ പ്രസക്തവിഷയത്തിലോ പിഎച്ച്‌ഡി/ നെറ്റ്/എസ്‌എല്‍ഇറ്റി/സെറ്റ്. (3) രണ്ടുകൊല്ലത്തെ അധ്യാപനപരിചയം/പരിശീലനപരിചയം.

കൂടുതല്‍കൊല്ലം പ്രൊഫഷണല്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം. നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും വെക്കണം. നവംബര്‍ 28നകം അപേക്ഷിക്കണം. ദി ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, മുടവന്‍മുകള്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാമാതൃകയും വിശദവിവരങ്ങളും www.icmtvm.org എന്ന വെബ്‌സൈറ്റില്‍ കിട്ടും. ഫോണ്‍: 9447123945.

