സഹകരണസര്‍വകലാശാലയില്‍ പ്രൊഫസര്‍, എഎ ഒഴിവുകള്‍
- പ്രൊഫസര്‍ തസ്‌തികയിലേക്ക് അവസാനതിയതി ഡിസംബര്‍ 14
- അക്കാദമിക് അസോസിയേറ്റ് തസ്‌തികകളിലേക്ക് നവംബര്‍ 27
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി ആര്‍ബിഐ ചെയര്‍ പ്രൊഫസര്‍ തസ്‌തികയിലേക്കും എട്ടുവിഭാഗങ്ങളില്‍ അക്കാദമിക് അസോസിയേറ്റ് (എഎ)തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.വികസനം/ഗ്രാമീണധനശാസ്‌ത്രം വിഭാഗത്തിലാണ് ആര്‍ബിഐ ചെയര്‍ പ്രൊഫസര്‍ ഒഴിവ്. അഞ്ചുകൊല്ലത്തേക്കാണു നിയമനം. രണ്ടുകൊല്ലം പ്രൊബേഷനായിരിക്കും. യോഗ്യത: പിഎച്ച്‌ഡി അല്ലെങ്കില്‍ തത്തുല്യം. തൊട്ടുമുമ്പുള്ള ബിരുദതലത്തില്‍ ഒന്നാംക്ലാസ് ഉണ്ടായിരിക്കണം. മികച്ച പഠനനിലവാരവും വേണം. പിഎച്ച്‌ഡി നേടിയശേഷം 10കൊല്ലമെങ്കിലും അധ്യാപനത്തിലോ ഗവേഷണത്തിലോ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ അഞ്ചുകൊല്ലം അസോസിയേറ്റ് പ്രൊഫസര്‍പദവിയിലോ തുല്യപദവിയിലോ ആയിരിക്കണം. കഴിഞ്ഞഅഞ്ചുകൊല്ലവും വലിയ ഗവേഷണപദ്ധതികളിലോ കണ്‍സള്‍ട്ടന്‍സി പദ്ധിതികളിലോ നേതൃപാടവം പ്രകടിപ്പിച്ചിരിക്കണം. ഉന്നതതലജേര്‍ണലുകളില്‍ ഉന്നതതലപ്രസിദ്ധീകരണങ്ങള്‍ നടത്തിയിരിക്കണം. വലിയ ഗവേഷണകണ്‍സള്‍ട്ടന്‍സി പദ്ധതികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനുള്ള കഴിവുണ്ടായിരിക്കണം. ശമ്പളം:149100-218900 രൂപ. വര്‍ഷം 39ലക്ഷത്തോളം രൂപയായിരിക്കും കിട്ടുക. പ്രായോഗികധനശാസ്‌ത്രം, കാര്‍ഷികധനശാസ്‌ത്രം, വികസനധനശാസ്‌ത്രം, ഗ്രാമീണധനശാസ്‌ത്രം എന്നിവയില്‍ വൈദഗ്‌ധ്യമുള്ളവര്‍ക്കു മുന്‍ഗണന. ക്ഷാമബത്ത, എല്‍ടിഎ, എച്ച്‌ആര്‍എ/വീട്, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിന്റെ റീഇമ്പേഴ്‌സ്‌മെന്റ്, പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും കിട്ടും. റിസര്‍വ് ബാങ്കിന്റെ സഞ്ചിതനിധിപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള തസ്‌തികയാണിത്. ഡിസംബര്‍ 14നു രാത്രി ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഇര്‍മ വെബ്‌സൈറ്റായ www.irma.ac.inhttp://www.irma.ac.in ലെ കരിയര്‍ വിഭാഗത്തില്‍ സിവിയും അടുത്തകാലത്തു പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ വിശദവിവരങ്ങളും വര്‍ക്കിങ് പേപ്പറുകളും പിഎച്ച്‌ഡിക്കായുള്ള മുന്‍കാലപ്രവര്‍ത്തനവിവരങ്ങളും സമര്‍പ്പിക്കണം.

ധനശാസ്‌ത്രം, ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ്, ഐടി ആന്റ് സിസ്റ്റംസ്, ഒബി-എച്ച്‌ആര്‍, പിഒഎം ആന്റ് ക്യു ടി, മാര്‍ക്കറ്റിങ്, സോഷ്യല്‍ സയന്‍സസ്, സ്‌ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവയിലാണ് അക്കാദമിക് അസോസിയേറ്റുകളെ ആവശ്യമുള്ളത്. 11 മാസത്തേക്കായിരിക്കും നിയമനം.ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തരബിരുദമോ മൊത്തം 55%മാര്‍ക്കോടെ ബിരുദാനന്തരഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളില്‍ അക്കാദമിക് രംഗത്തോ വ്യവസായരംഗത്തോ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനും മികവുണ്ടായിരിക്കണം. ഐടിയിലും അനുബന്ധ ടൂളുകളിലും മികവു വേണം. പ്രതിഫലം മാസം 40,000 രൂപ. പ്രായപരിധി 35വയസ്സ്. താല്‍പര്യമുള്ളവര്‍ നവംബര്‍ 27നകം https://www.irma.ac.in/careers/careers.phpയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വിവിധകോഴ്‌സുകള്‍ക്കുള്ള പഠനസാമഗ്രികള്‍ തയ്യാറാക്കാനും ക്ലാസ്സുകള്‍ റെക്കോഡ് ചെയ്യാനും മൂക് ക്ലാസ്സുകള്‍ക്കു സൗകര്യമൊരുക്കാനും ഹാജര്‍ നില ഉറപ്പാക്കാനും ക്ലാസ് പങ്കാളിത്തം വിലയിരുത്താനും ക്വിസ്സുകളും പരീക്ഷകളും രൂപകല്‍പന ചെയ്യാനും ഉത്തരക്കടലാസുകള്‍ വിലയിരുത്താനും ഗ്രേഡുകള്‍ നല്‍കാനും ട്യൂട്ടോറിയലും പരിഹാരക്ലാസ്സുകള്‍ എടുക്കാനും മേല്‍നോട്ടം വഹിക്കലടക്കമുള്ള പരീക്ഷജോലികള്‍ നടത്താനും ഫാക്കല്‍റ്റി അംഗങ്ങളെ സഹായിക്കുക എന്നതാണ് എഎ മാരുടെ ഉത്തരവാദിത്വം.

ധനശാസ്‌ത്രത്തിലെ എഎ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ടത് ധനശാസ്‌ത്രത്തിലോ ഇക്കണോമെട്രിക്‌സിലോ എം.എ അല്ലെങ്കില്‍ എംഎസ്‌സി ആണ്.ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ് എഎ തസ്‌തികക്കുവേണ്ടത് എംബിഎ/പിജിഡിഎം/ സിഎ/സിഎസ്/ഐസിഡബ്ലിയുഎഐ ആണ്. ഫിനാന്‍സിലും അക്കൗണ്ടിങ്ങിലും സ്‌പെഷ്യലൈസേഷന്‍ അഭികാമ്യം.ഐടിആന്റ് സിസ്റ്റംസ് എഎ തസ്‌തിക്കുവേണ്ടത് എംബിഎ/ പിജിഡിഎം (ഐടി/സിസ്റ്റംസ്), എംടെക് അല്ലെങ്കില്‍ എംഎസ്‌സി (ഐടി/കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടേഷണല്‍ സയന്‍സും അനുബന്ധവിഷയങ്ങലും) ആണ്.ഒബി-എച്ച്‌ആര്‍ എഎ തസ്‌തിക്കുവേണ്ടത് എംബിഎ/ പിജിഡിഎം/ എംഎസ്‌ഡബ്ലിയു/എംഎ എന്നിവയോ എച്ച്‌ആര്‍/ഒബി/ സൈക്കോളജി/അനുബന്ധവിഷയങ്ങള്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടെ രണ്ടുവര്‍ഷത്തെ ബിരുദാനന്തരബിരുദമോ ആണ്.
പിഒഎം ആന്റ് ക്യുടി എഎ തസ്‌തികക്കുവേണ്ടത് സ്റ്റ്‌ാറ്റിസ്റ്റിക്‌സ് എംഎസ്‌സി/ ബിരുദാനന്തരബിരുദം/ എംടെക് (പ്രൊഡക്ഷന്‍ എഞ്ചിനിയറിങ്)/എംബിഎ(ഓപ്പരേഷന്‍സ്/ സപ്ലൈ ചെയിന്‍/ അനലിറ്റികസ്/ ഡാറ്റാ സയന്‍സ്/ അനുബന്ധ മേഖലകള്‍) ആണ്.മാര്‍ക്കറ്റിങ് എഎ തസ്‌തിക്കുവേണ്ടത് എംബിഎ/പിജിഡിഎം( മാര്‍ക്കറ്റിങ്/ ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍/ ഗ്രാമീണമാനേജ്‌മെന്റ്/ അഗ്രിബിസിനസ്/ അനുബന്ധവിഷയങ്ങള്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷന്‍ അഭികാമ്യം) ആണ്.സോഷ്യല്‍ സയന്‍സസ് എഎ തസ്‌തിക്കുവേണ്ടത് സോഷ്യല്‍ സയന്‍സസിലോ വികസനപഠനങ്ങളിലോ അനുബന്ധവിഷയങ്ങളിലോ ബിരുദാനന്തരബിരുദം ആണ്.സ്‌ട്രാറ്റജിക് മാനേജ്‌മെന്റ് എഎ തസ്‌തിക്കുവേണ്ടത് ജനറല്‍ മാനേജ്‌മെന്റിലോ സ്‌ട്രാറ്റജിയിലോ മാര്‍ക്കറ്റിങ്ങിലോ എച്ച്‌ആറിലോ എംബിഎ/ എംഎസ്‌ഡബ്ലിയു/ എച്ച്‌ആര്‍എം മാസ്‌റ്റേഴ്‌സ് ആണ്.

