സഹകരണപെന്‍ഷന്‍ വര്‍ധിപ്പിച്ചു
സഹകരണപെന്‍ഷന്‍പദ്ധതികളില്‍ മിനിമം പെന്‍ഷന്‍ 4100 രൂപയായി വര്‍ധിപ്പിച്ചു. 3600 രൂപയായിരുന്നു. പെന്‍ഷനില്‍ രണ്ടുശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്. പെന്‍ഷന്‍പരിഷ്‌കരണസമിതിറിപ്പോര്‍ട്ടിന്റെയും, പെന്‍ഷന്‍കാരുടെ സംഘടനകളുടെ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സഹകരണമന്ത്രി വി.എന്‍. വാസവന്‍ നവംബര്‍ അഞ്ചിനു നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം.


