മില്‍മഫെഡറേഷനില്‍ സ്റ്റെനോ തസ്‌തികയില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു
മില്‍മ എന്ന ചുരുക്കി അറിയപ്പെടുന്ന കേരള സഹകരണക്ഷീരവിപണനഫെഡറേഷനില്‍ (കെ.സി.എം.എം.എഫ് ലിമിറ്റഡ്) സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്II/ സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് IIലേക്കു പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട്I ജനറല്‍ കാറ്റഗറിയിലേക്കും (കാറ്റഗറി നമ്പര്‍ 417/2025) പാര്‍ട്ട് II സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പര്‍ 418/2025) യിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനറല്‍ കാറ്റഗറിയില്‍ ഒരൊഴിവിലേക്കും സൊസൈറ്റി കാറ്റഗറിയില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ശമ്പളം 31980- 89460 രൂപ. ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി 18നും 40നും മധ്യേ. 2-1-1985നും 1-1-2007നുമിടയില്‍ ജനിച്ചവരാകണം. മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും വയസ്സിളവുണ്ട്.
സൊസൈറ്റി കാറ്റഗറിയില്‍ പ്രായപരിധി 18-50 വയസ്സ് ആണ്. 2-1-1975നും 1-1-2007നുമിടയില്‍ ജനിച്ചവരായിരിക്കണം.
ജനറല്‍ കാറ്റഗറിയില്‍ യോഗ്യത (1) ബിരുദം, (2) ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ് ഹയര്‍) കെ.ജി.ടി.ഇയോ തുല്യയോഗ്യതയോ, (3) ടൈപ്പ് റൈറ്റിങ് (മലയാളംലോവര്‍) കെ.ജി.ടി.ഇ.യോ തുല്യയോഗ്യതയോ, (4) ഷോര്‍ട്ട് ഹാന്റ് (ഇംഗ്ലീഷ് ഹയര്‍) കെ.ജി.ടി.ഇ.യോ തുല്യയോഗ്യതയോ, (5) ഷോര്‍ട്ട് ഹാന്റ് (മലയാളം ലോവര്‍) കെ.ജി.ടി.ഇ.യോ തുല്യയോഗ്യതയോ, (6), സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍അംഗീകൃതസ്ഥാപനത്തില്‍നിന്നുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേഷനിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ തുല്യയോഗ്യതയോ.
സൊസൈറ്റി കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ കേരളസഹകരണക്ഷീരഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള പ്രാഥമികഅംഗസംഘങ്ങളിലോ ഇതിന്റെ പ്രാഥമികഅംഗസംഘങ്ങളിലോ അതായത് മേഖലാസഹകരണക്ഷീരോല്‍പാദനകയൂണിയനുകളിലും മേഖലാ യൂണിയനുകളുടെ പ്രാഥമിക ആനന്ദ് മാതൃകാ ക്ഷിരോല്‍പാദകസംഘങ്ങളിലും (ആപ്‌കോസ്) ഏതെങ്കിലും തസ്‌തികയില്‍ മൂന്നുകൊല്ലം സ്ഥിരസേവനം ഉള്ളവരും അപേക്ഷാത്തിയതിയിലും നിയമനത്തിയതിയിലും സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം.

വിദ്യാഭ്യാസയോഗ്യതകള്‍ ജനറല്‍ കാറ്റഗറിയുടേതുതന്നെ. സൊസൈറ്റി കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ നിര്‍ദിഷ്ടമാതൃകയില്‍ അസിസ്റ്റന്റ് രജിസ്‌ട്രാറില്‍നിന്നു (ജനറല്‍) സര്‍വീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണം. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌തശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളേ സ്വീകരിക്കൂ.
എല്ലാ തസ്‌തികയിലേക്കും www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ മൂന്ന് ആണ് അവസാനതിയതി. ഒറ്റത്തവണരജിസ്‌ട്രേഷന്‍പ്രകാരം രജിസ്റ്റര്‍ ചെയ്‌താണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു യൂസര്‍ഐഡിയും പാസ് വേഡും ഉപയോഗിച്ചു ലോഗിന്‍ചെയ്‌തു സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. ഓരോതസ്‌തികക്ക് അപേക്ഷിക്കുമ്പോഴും തസ്‌തികക്കൊപ്പമുള്ള വിജ്ഞാപനലിങ്കിലെ APPLY NOW മാത്രം ക്ലിക്ക് ചെയ്യണം. പുതുതായി പ്രൊഫൈല്‍ ആരംഭിക്കുന്നവര്‍ ആറുമാസത്തിനകം എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ പേരും ഫോട്ടോ എടുത്ത തിയതിയും രേഖപ്പെടുത്തണം. അപേക്ഷാഫീസില്ല. പ്രൊഫൈലിലെ My Applications എന്ന ലിങ്കില്‍ ക്വിക്ക് ചെയ്‌ത് അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കണം. കമ്മീഷനുമായുള്ള കത്തിടപാടുകളില്‍ പ്രിന്റുംസമര്‍പ്പിക്കണം.ആധാര്‍ കാര്‍ഡുള്ളവര്‍ പ്രൊഫൈലില്‍ ആധാര്‍നമ്പര്‍ തിരിച്ചറിയല്‍രേഖയായി നല്‍കണം.

