മില്‍മ മലബാര്‍,തിരുവനന്തപുരം മേഖലായൂണിയനുകളില്‍ 338 ഒഴിവുകള്‍
- നവംബര്‍ 6മുതല്‍ അപേക്ഷിക്കാം
- അവസാനതിയതി് നവംബര്‍ 27
- ആനന്ദ് മാതൃകാക്ഷീരസംഘം (ആപ്‌കോസ്) അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും വെയിറ്റേജ്
കേരളസഹകരണക്ഷീരവിപണനഫെഡറേഷന്റെ (മില്‍മ) മലബാര്‍, തിരുവനന്തപുരം റീജിയണുകളിലായി 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു യൂണിയനുകളും വ്യത്യസ്‌തവിജ്ഞാപനങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. മലബാര്‍മേഖലയില്‍ (മലബാര്‍ റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനില്‍് (എംആര്‍സിഎംപിയു) 140 ഒഴിവും തിരുവനന്തപുരം റീജിയണല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനില്‍ (ടിആര്‍സിഎംപിയു) 198 ഒഴിവുമാണുള്ളത്‌്. എഴുത്തുപരീക്ഷയില്‍ എംആര്‍സിഎംപിയുവില്‍ അഫിലിയേറ്റ് ചെയ്‌ത ആപ്‌കോസുകളിലെ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്കും ആശ്രിതര്‍ക്കും എംആര്‍സിഎംപിയുവിലെ ഒഴിവുകളിലും, ടിആര്‍സിഎംപിയുവില്‍ അഫിലിയേറ്റ് ചെയ്‌ത ആപ്‌കോസുകളിലെ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്കും ആശ്രിതര്‍ക്കും ടിആര്‍സിഎംപിയുവിലെ ഒഴിവുകളിലും 10ശതമാനംവരെ വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.
എംആര്‍സിഎംപിയുവിലെ ഒഴിവുകളുടെ വിവരം തസ്‌തിക, കാറ്റഗറി, ശമ്പളം ഒഴിവുകളുടെ എണ്ണം യോഗ്യത, പ്രവൃത്തിപരിചയം എന്ന ക്രമത്തില്‍ ചുവടെ.
- അസിസ്റ്റന്റ് എഞ്ചിനിയര്‍ (മെക്കാനിക്കല്‍) കാറ്റഗറി 6ഇ, ശമ്പളം 50320-101560 രൂപ, ഒവിവുകള്‍ രണ്ട്: (ജനറല്‍ ഒന്ന്, പട്ടികജാതി-പട്ടികവര്‍ഗം ഒന്ന). യോഗ്യത മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് അല്ലെങ്കില്‍ ഡയറി എഞ്ചിനിയറിങ്ങില്‍ എംടെക്. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം.
- അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍. കാറ്റഗറി 6(എച്ച്) ശമ്പളം 50320-101560 രൂപ. ഒഴിവുകള്‍ നാല് (ജനറല്‍ 3. പട്ടികജാതി-പട്ടികവര്‍ഗം ഒന്ന്)യോഗ്യത ഫുഡ് ടെക്‌നോളജിയിലോ ഡയറിസയന്‍സ് ആന്റ് ടെക്‌നോളജിയിലോ ഡയറി ടെക്‌നോളജിയിലോ ബി.ടെക്ക്. അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയിലോ ഡയറി ടെക്‌നോളജിയിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനോടെ എംബിഎയും. മേല്‍പറഞ്ഞ ബി.ടെക്കോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് ഒരുവര്‍ഷം ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. ബിരുദവും എംബിഎയും ഉള്ളവര്‍ക്ക് ഒരു പ്രമുഖ സ്ഥാപനത്തില്‍ ഡയറി/ ഭക്ഷ്യോല്‍പന്നങ്ങള്‍/ എഫ്‌എംസിജി ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനത്തില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയം വേണം.
- അസിസ്റ്റന്റ് ഡയറി ഓഫീസര്‍. കാറ്റഗറി 6(ഡി). ശമ്പളം 50320-101560 രൂപ. ഒഴിവുകള്‍ 7 (ജനറല്‍6, പട്ടികജാതി-പട്ടികവര്‍ഗം 1) യോഗ്യത ഡയറിടെക്‌നോളജിയിലോ ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലോ ബി.ടെക്. ഡയറി പ്ലാന്റില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം.
- അസിസ്റ്റന്റ് എച്ച്‌ആര്‍ഡിഓഫീസര്‍. കാറ്റഗറി 6(ഐ). ശമ്പളം 50320-101560 രൂപ. ഒരൊഴിവ് (ജനറല്‍). യോഗ്യത (1) ഒന്നാംക്ലാസ് ബിരുദം (2)പേഴ്‌സൊണേല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം/ എച്ച്‌ആറില്‍ എംബിഎ/ എംഎസ്‌ഡബ്ലിയു. അല്ലെങ്കില്‍ (1)എല്‍എല്‍ബി.(2)എച്ച്‌ആറില്‍ എംബിഎ/ എച്ചആറില്‍ ബിരുദാനന്തരഡിപ്ലോമ. മികച്ചസ്ഥാപനത്തില്‍ എച്ച്‌ആര്‍/ പേഴ്‌സൊണേല്‍ മാനേജ്‌മെന്റില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയം.
- അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍. കാറ്റഗറി 6(ജി). ശമ്പളം 50320-101560. മൂന്നൊഴിവ് (ജനറല്‍)യോഗ്യത ഡയറിടെക്‌നോളജിയിലോ ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലോ ബി.ടെക്. അല്ലെങ്കില്‍ കാര്‍ഷിക/വെറ്ററിനറി സര്‍വകലാശാലകളില്‍നിന്ന ഡയറിവ്യവസായത്തിലെ ഗുണനിലവാരനിയന്ത്രണത്തില്‍ എം.എസ്.സി. അല്ലെങ്കില്‍ ഇതേവിഷയത്തില്‍ എംഎസ്. അല്ലെങ്കില്‍ ഡയറി കെമിസ്‌ട്രിയിലോ ഡയറി മൈക്രോബയോളജിയിലോ ഡയറി ടെക്‌നോളജിയിലോ എം.എസ്.സി. ഡയറി പ്ലാന്റില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍. കാറ്റഗറി 6(കെ). ശമ്പളം 50320-101560. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത സിഎ-ഐപിസിസി(ഇന്റര്‍മീഡിയറ്റ്). അല്ലെങ്കില്‍ ഐസിഡബ്ലിയുഎ(ഐസിഎംഎ-ഇന്റര്‍മീഡിയറ്റ.് സി.എ-ഐപിസിസി(ഇന്റര്‍മീഡിയറ്റ്) യോഗ്യതയുള്ളവര്‍ ആര്‍ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. ഐസിഡബ്ലിയുഎ (ഐസിഎംഎ)-ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവര്‍ക്കു മികച്ച സ്ഥാപനത്തില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്നുകൊല്ലം പ്രവൃത്തിപരിചയം വേണം.
- അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍. കാറ്റഗറി 6(ബി). ശമ്പളം 50320-101560 രൂപ. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത വെറ്ററിനറി സയന്‍സ് ബിരുദം. ആനിമല്‍ ഹസ്‌ബന്‍ഡറിയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം.
- അസിസ്റ്റന്റ് പര്‍ച്ചേസ് ഓഫീസര്‍. കാറ്റഗറി 6(എഫ്). ശമ്പളം 50320-101560 രൂപ. ഒഴിവുകള്‍ 3 (പൊതുവിഭാഗത്തില്‍ രണ്ടും ഭിന്നശേഷിവിഭാഗത്തില്‍ ഒന്നും). യോഗ്യത എഞ്ചിനിയറിങ്ങില്‍ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ്/ കെമിക്കല്‍/ഇന്‍സ്‌ട്രുമെന്റേഷന്‍). രണ്ടുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം.
- അസിസ്റ്റന്റ് എഞ്ചിനിയര്‍ (ഇന്‍സ്‌ട്രുമെന്റേഷന്‍ പ്രോജക്ടുകള്‍). കാറ്റഗറി 6(ഇ). ശമ്പളം 50320-101560 രൂപ. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്‌ട്രുമെന്റേഷനിലോ ഇന്‍സ്‌ട്രിമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനിയറിങ്ങിലോ ബി.ടെക്. ഓട്ടോമേഷന്‍ എഞ്ചിനിയറിങ്ങ്. സ്‌കാഡാ ഓപ്പറേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും പരിചയവും അഭികാമ്യം.
- അസിസ്റ്റന്റ് എഞ്ചിനിയര്‍ (മെക്കാനിക്കല്‍ പ്രോജക്ടുകള്‍). കാറ്റഗറി 6(ഇ). ശമ്പളം 50320-101560. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്. ഓട്ടോമേഷന്‍ എഞ്ചിനിയറിങ്ങ്. സ്‌കാഡാ ഓപ്പറേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും പരിചയവും അഭികാമ്യം.
- അസിസ്റ്റന്റ് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍ പ്രൊജക്ടുകള്‍). കാറ്റഗറി 6(ഇ). ശമ്പളം 50320-101560 രൂപ. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്.സ്‌കാഡാ ഓപ്പറേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും പരിചയവും അഭികാമ്യം.
- അസിസ്‌റ്റന്റ് ഡയറി ഓഫീസര്‍ (പ്രോജക്ടുകള്‍). കാറ്റഗറി 6(ഡി). പൊതുവിഭാഗത്തില്‍ നാലൊഴിവാണുള്ളത്. യോഗ്യത ഡയറി ടെക്‌നോളജിയിലോ ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലോ ബി.ടെക്. സ്‌കാഡാ ഓപ്പറേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും പരിചയവും അഭികാമ്യം.
- സിസ്‌്‌റ്റം സൂപ്പര്‍വൈസര്‍. കാറ്റഗറി 7(ജി). ശമ്പളം 39640-101560. ഒഴിവുകള്‍ 5 (പൊതുവിഭാഗം 4, പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ര് എഞ്ചിനിയറിങ്ങിലോ ബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ കമ്പ്യൂട്ടര്‍അനുബന്ധവിഷയങ്ങളിലോ മൂന്നുവര്‍ഷ ഡിപ്ലോമ. മേല്‍പറഞ്ഞവയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് മികച്ച സ്ഥാപനത്തില്‍ വിവരസാങ്കേതികവിദ്യയിലോ സിസ്‌റ്റംസിലോ രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ബിരുദമാണെങ്കില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയം വേണം. ഡിപ്ലോമയാണെങ്കില്‍ അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം വേണം.
- മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍. കാറ്റഗറി 9(ബി). ഒഴിവ് 3( പൊതുവിഭാഗം2, പട്ടികജാതി-പട്ടികവര്‍ഗം1). യോഗ്യത. ബിരുദവും മാര്‍ക്കറ്റിങ് സ്‌പെഷ്യലേസേഷനോടെ എംബിഎയും. ക്ഷീരോല്‍പന്നങ്ങളുടെയോ ഭക്ഷ്യോല്‍പന്നങ്ങളുടെയോ എഫ്‌എംസിജി ഉല്‍പന്നങ്ങളുടെയോ വിപണനത്തില്‍ രണ്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം.
- ജൂനിയര്‍ അസിസ്റ്റന്റ്. കാറ്റഗറി 11(ജി). ശമ്പളം 29490-85160 രൂപ. 24 ഒഴിവ്( പൊതുവിഭാഗം 21, പട്ടികജാതി-പട്ടികവര്‍ഗം 2, ഭിന്നശേഷി 1). യോഗ്യത ഒന്നാംക്ലാസ് ബി.കോം. മികച്ചസ്ഥാപനത്തില്‍ അക്കൗണ്ടിങ്/ ക്ലെരിക്കല്‍ ജോലികളില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം. ആപ്‌കോസ് ജീവനക്കാരാണെങ്കില്‍ അഫിലിയേറ്റ് ചെയ്‌ത ആപ്‌കോസില്‍ ക്ലെരിക്കല്‍ തസ്‌തികയില്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരും അഫിലിയേറ്റുചെയ്‌ത ആപ്‌കോസിലെ സ്ഥിരജോലിക്കാരുമായിരിക്കണം.
- ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പിആന്റ്‌ഐ). കാറ്റഗറി (എച്ച്). ശമ്പളം 29490-85160 രൂപ. 10 ഒഴിവ് (പൊതുവിഭാഗം 9, പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത ഒന്നാംക്ലാസ് ബിരുദവും എച്ച്‌ഡിസിയും. അല്ലെങ്കില്‍ സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെ ഒന്നാംക്ലാസ് ബി.കോം. അല്ലെങ്കില്‍ ബി.എസ്.സി(ബാങ്കിങ് ആന്റ് കോഓപ്പറേഷന്‍). പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. ആപ്‌കോസിലെ സെക്രട്ടറിമാരാണെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുണ്ടായിരുന്നാല്‍ മതി. പക്ഷേ, അഫിലിയേറ്റുചെയ്‌ത ആപ്‌കോസിലെ സ്ഥിരജീവനക്കാരായിരിക്കയും സെക്രട്ടറിയെന്ന നിലയില്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കയും വേണം.
- മാര്‍ക്കറ്റിങ് അസിസ്റ്റന്റ്. കാറ്റഗറി 11 (ഐ). ശമ്പളം 29490-85160 രൂപ. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത ബിരുദം. മികച്ചസ്ഥാപനത്തില്‍ വിപണനച്ചുമതലകളില്‍ രണ്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം.
- ലാബ് അസിസ്റ്റന്റ്. കാറ്റഗറി 11 (ബി). ശമ്പളം 29490-85160 രൂപ. 4ഒഴിവ് (പൊതുവിഭാഗം 3. പട്ടികജാതി-പട്ടികവര്‍ഗം 1) യോഗ്യത രസതന്ത്രത്തിലോ ബയോരസതന്ത്രത്തിലോ മൈക്രോബയോളജിയിലോ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോബയോളജിയിലോ ബി.എസ്.സി. അല്ലെങ്കില്‍ കാര്‍ഷികസര്‍വകലാശാലയിലോ വെറ്ററിനറി സര്‍വകലാശാലയിലോ നിന്നു ഡയറി സയന്‍സില്‍ ഡിപ്ലോമ. ബി.എസ്.സി.ക്കാരാണെങ്കില്‍ അക്രഡിറ്റഡ് ലാബില്‍ ഡയറിയിലോ ഭക്ഷ്യസംസ്‌കരണത്തിലോ ഒരുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം.
- ടെക്‌നീഷ്യന്‍ഗ്രേഡ് II(എംആര്‍എസി). കാറ്റഗറി 11 (എ). ശമ്പളം 29490-85160 രൂപ. 4ഒഴിവ് (പൊതുവിഭാഗത്തില്‍ 3. പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത ഐടിഐയില്‍ (എംആര്‍എസി ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കേറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രീഷ്യന്‍). കാറ്റഗറി 11(എ). ശമ്പളം 29490-85160 രൂപ. 9ഒഴിവ് (പൊതുവിഭാഗം 8. പട്ടികജാതി-പട്ടികവര്‍ഗം 1). ഐടിഐയില്‍(ഇലക്ട്രീഷ്യന്‍ ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റും മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും കേരളസര്‍ക്കാരിന്റെ ബന്ധപ്പെട്ടഅധികൃതരില്‍നിന്നുള്ള വയറിങ് ലൈസന്‍സും ഉണ്ടായിരിക്കണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രോണികസ്) കാറ്റഗറി 11 എ). ശമ്പളം 29490-85160 രൂപ. 3ഒഴിവ് (പൊതുവിഭാഗം 2. പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത ഐടിആയില്‍ (ഇലക്ട്രോണിക്‌സ് ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുവര്‍ഷത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്. മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും വേണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ബോയിലര്‍/ ഫിറ്റര്‍). കാറ്റഗറി 11 (എ0 ശമ്പളം 29490-85160രൂപ. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. ഐടിഐ(ഫിറ്റര്‍ ട്രേഡ്)യില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ മികച്ച സ്ഥാപനത്തില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ടെക്‌നീഷ്യന്‍ (ബോയിലര്‍) തസ്‌തികയില്‍ ഫിറ്റര്‍ ട്രേഡിലുള്ള ഐടിഐക്കു പുറമെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ രണ്ടാംക്ലാസ് ബോയിലര്‍ അറ്റന്റന്റ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ്III. കാറ്റഗറി 14(എ). ഒഴിവ് 47(പൊതുവിഭാഗം 39. പട്ടികജാതി-പട്ടികവര്‍ഗം 4. ഭിന്നശേഷി 4). യോഗ്യത എസ്‌എസ്‌എല്‍സി ജയം അല്ലെങ്കില്‍ തുല്യയോഗ്യത. ബിരുദമുള്ളവര്‍ അപേക്ഷിക്കരുത്.പ്രവൃത്തിപരിചയനിബന്ധനയില്ല.
www.malabarmilma.comhttp://www.malabarmilma.com എന്ന വെബ്‌സൈറ്റിലോ www.mrcmpu.comhttp://www.mrcmpu.com ലോ ഉള്ള RECRUITMENT 2025 എന്ന മെനുവിലുള്ള ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 27 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. തപാലിലോ കൊറിയറിലോ ഇ-മെയിലിലോ നേരിട്ടോ എത്തിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് ഒരു തസ്‌തികയിലേക്ക് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കൂ. യോഗ്യതകളനുസരിച്ച് ഒന്നിലേറെ കാറ്റഗറികളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഓരോതസ്‌തികക്കും പ്രത്യേകം അപേക്ഷാഫീസ് അടക്കണം. നവംബര്‍ ആറാംതിയതി 11മണിമുതല്‍ അപേക്ഷിക്കാം. അടുത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡ്/ വോട്ടര്‍ഐഡി കാര്‍ഡ്/ ഡ്രൈവിങ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്, സംവരണം ബാധകമെങ്കില്‍ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി ഇളവു ബാധകമെങ്കില്‍ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റ്, ക്ഷീരകര്‍ഷകരും ആശ്രിതരുമെങ്കില്‍ വെയിറ്റേജിനുള്ള സര്‍ട്ടിഫിക്കറ്റ്, യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

ഓഫീസര്‍ കാറ്റഗറി തസ്‌തികകളില്‍ 1000 രൂപയും (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 500 രൂപ), ഓഫീസര്‍ഇതരകാറ്റഗറിക്കാര്‍ക്ക് 700രൂപയും (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 350 രൂപ), പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി തസ്‌തികക്കാര്‍ക്ക് 500 രൂപയും (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 250രൂപ) ആണ് അപേക്ഷാ ഫീസ്. ഒന്നിലേറെ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അപേക്ഷക്കും പ്രത്യേകം ഫീസ് അടക്കണം.
പൊതുവിഭാഗം കാറ്റഗറിയിലുള്ളവര്‍ക്കു 18-40 വയസ്സ് ആണ് പ്രായപരിധി. 2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. എക്‌സ് സര്‍വീസുകാര്‍ക്കും ഒബിസിക്കാര്‍ക്കും മൂന്നുവര്‍ഷവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്നപ്രായപരിധിയില്‍ ഇളവനുവദിക്കും. എംആര്‍സിഎംപിയുവില്‍ അഫിലിയേറ്റ് ചെയ്‌ത ആപ്‌കോസിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 50 വയസ്സാണ്. അംഗസംഘങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കും ആശ്രിതര്‍ക്കും എഴുത്തുപരീക്ഷയില്‍ 10 ശതമാനംമാര്‍ക്കുവരെ വെയിറ്റേജ് കിട്ടും. സംവരണവും വെയിറ്റേജും ഒന്നിച്ചു കിട്ടില്ല. ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കണം. നിയമിതര്‍ മൂന്നുകൊല്ലമെങ്കിലും ജോലിചെയ്യാമെന്ന സമ്മതപത്രം നല്‍കണം. ആശയവിനിമയങ്ങള്‍ മൊബൈല്‍ നമ്പരിലോ വാട്‌സാപ്പ് നമ്പരിലോ ഇ-മെയിലിലോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.malabarmilma.comhttp://www.malabarmilma.com എന്ന വെബ്‌സൈറ്റിലും www.mrcmpu.comhttp://www.mrcmpu.com എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ (No. MRU/PER/314/2025/1275-DETAILED dated 03-11-2025) ലഭിക്കും.
ടിആര്‍സിഎംപിയുവിലെ ഒഴിവുകളുടെ വിശദവിവരം ചുവടെ
- അസിസ്റ്റന്റ് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) കാറ്റഗറി 6(ഇ) ശമ്പളം 50320-101560 രൂപ. പൊതുവിഭാഗത്തില്‍ മൂന്ന് ഒഴിവാണുള്ളത്. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്ക്. അല്ലെങ്കില്‍ ഡയറി എഞ്ചിനിയറിങ്ങില്‍ എം.ടെക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയം വേണം.
- അസിസ്റ്റന്റ് എഞ്ചിനിയര്‍(മെക്കാനിക്കല്‍) കാറ്റഗറി 6(ഇ). ശമ്പളം 50320-101560 രൂപ. ഒഴിവ് 3 (പൊതുവിഭാഗം 2, പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്. അല്ലെങ്കില്‍ ഡയറി എ#്‌ചിനിയറിങ്ങില്‍ എം.ടെക്. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയം വേണം.
- അസിസ്റ്റന്റ്‌് മാര്‍ക്കറ്റിങ് ഓഫീസര്‍. കാറ്റഗറി 6(എച്ച്). ശമ്പളം 50320-101560 രൂപ. ഒഴിവ്7 (പൊതുവിഭാഗം 6. പട്ടികജാതി-പട്ടികവര്‍ഗം 1) യോഗ്യ ഭക്ഷ്യസാങ്കേതികവിദ്യയിലോ ഡയറിസയന്‍സ് ആന്റ് ടെക്‌നോളജിയിലോ ഡയറി ടെക്‌നോളജിയിലോ ബി.ടെക്ക്. (മികച്ച സ്ഥാപനത്തില്‍ ക്ഷീര/ഭക്ഷ്യോല്‍പന്നങ്ങളുടെ വിപണനത്തില്‍ ഒരുകൊല്ലത്തെ പരിചയം അഭികാമ്യം). അല്ലെങ്കില്‍ ഭക്ഷ്യസാങ്കേതികവിദ്യയിലോ ഡയറി ടെക്‌നോളജിയിലോ ബിരുദാനന്തരബിരുദം (മികച്ച സ്ഥാപനത്തില്‍ ക്ഷീര/ഭക്ഷ്യോല്‍പന്നങ്ങളുടെ വിപണനത്തില്‍ ഒരുകൊല്ലത്തെ പരിചയം അഭികാമ്യം). അല്ലെങ്കില്‍ ബിരുദവും മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനോടെ എംബിഎയും മികച്ച സ്ഥാപനത്തില്‍ ക്ഷീര/ഭക്ഷ്യോല്‍പന്ന/എഫ്‌എംസിജി ഉല്‍പന്നവിപണനത്തില്‍ മൂന്നുകൊല്ലത്തെയെങ്കിലും പരിചയവും.
- അസിസ്റ്റന്റ് ഡയറി ഓഫീസര്‍ . കാറ്റഗറി 6(ഡി). ശമ്പളം 50320-101560 രൂപ. ഒഴിവ് 15 (പൊതുവിഭാഗം 13. പട്ടികജാതി-പട്ടികവര്‍ഗം 2). ഡയറി ടെക്‌നോളജിയിലോ ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലോ ബി.ടെക്. ഡയറി പ്ലാന്റില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
- അസിസ്റ്റന്റ് എച്ച്‌ആര്‍ഡിഓഫീസര്‍. കാറ്റഗറി 6(ഐ). പൊതുവിഭാഗത്തില്‍ രണ്ടൊഴിവാണുള്ളത്. യോഗ്യത (1)ഒന്നാംക്ലാസ് ബിരുദം (2) പേഴ്‌സോണേല്‍മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം/ എച്ച്‌ആറില്‍ എംബിഎ/ എംഎസ്‌ഡബ്ലിയു. അല്ലെങ്കില്‍ (1) എല്‍എല്‍ബി. (2) എച്ച്‌ആറില്‍ എംബിഎ/ എച്ച് ആറില്‍ ബിരുദാനന്തരഡിപ്ലോമ. മികച്ച സ്ഥാപനത്തില്‍ എച്ച്‌ആറിലോ പേഴ്‌സൊണേല്‍ മാനേജ്‌മെന്റിലോ മൂന്നുകൊല്ലമെങ്കിലും പരിചയം വേണം.
- അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍. കാറ്റഗറി 6(ജ). ശമ്പളം 50320- 101560 രൂപ. പൊതുവിഭാഗത്തില്‍ നാലൊഴിവാണുള്ളത്. യോഗ്യത ഡയറിടെക്‌നോളജിയിലോ ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിലോ ബി.ടെക്. അല്ലെങ്കില്‍ കാര്‍ഷിക/വെറ്ററിനറി സര്‍വകലാശാലകളില്‍നിന്ന ഡയറിവ്യവസായത്തിലെ ഗുണനിലവാരനിയന്ത്രണത്തില്‍ എം.എസ്.സി. അല്ലെങ്കില്‍ ഇതേവിഷയത്തില്‍ എംഎസ്. അല്ലെങ്കില്‍ ഡയറി കെമിസ്‌ട്രിയിലോ ഡയറി മൈക്രോബയോളജിയിലോ ഡയറി ടെക്‌നോളജിയിലോ എം.എസ്.സി. ഡയറി പ്ലാന്റില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍. കാറ്റഗറി 6(ബി). ശമ്പളം 50320-101560 രൂപ. പൊതുവിഭാഗത്തില്‍ നാലൊഴിവാണുള്ളത്. യോഗ്യത വെറ്ററിനറി സയന്‍സ് ബിരുദം. ആനിമല്‍ ഹസ്‌ബന്‍ഡറിയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം.
- ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍. കാറ്റഗറി 6(ഐ). ശമ്പളം 50320-101560 രൂപ. പൊതുവിഭാഗത്തില്‍ രണ്ടൊഴിവാണുള്ളത്. കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ വിവരസാങ്കേതികവിദ്യയിലോ ബി.ടെക് അല്ലെങ്കില്‍ എംസിഎ. മികച്ച് ഐ.ടി സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം അഡ്‌മിനിസ്‌ട്രേഷന്‍/ മെയിന്റനന്‍സ്/ പ്രോഗ്രാമിങ്/ നെറ്റ് വര്‍ക്കിങ്/ സിസ്‌റ്റം സെക്യൂരിറ്റി രംഗത്തു മൂന്നുകൊല്ലം പ്രവൃത്തിപരിചയം.
- സിസ്റ്റം സൂപ്പര്‍വൈസര്‍. കാറ്റഗറി 7(ജി). ശമ്പളം 39640- 101560 രൂപ. പൊതുവിഭാഗത്തില്‍ രണ്ടൊഴിവാണുള്ളത്.യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങിലോ ബിരുദം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങിലോ കമ്പ്യൂട്ടര്‍ അനുബന്ധ വിഷയങ്ങളിലോ മൂന്നുവര്‍ഷ ഡിപ്ലോമ. എംസി.എ.ക്കാരാണെങ്കില്‍ വിവരസാങ്കേതികവിദ്യയിലോ സിസ്‌റ്റംസ് മാനേജ്‌മെന്റിലോ മിക്‌ച്ച സ്ഥാപനത്തില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയം വേണം. ബി.ടെക്കുകാരോ ബി.ഇ.ക്കാരോ. എം.എസ്.സി.ക്കാരോ ആണെങ്കില്‍ മേല്‍പറഞ്ഞരംഗങ്ങളില്‍ മികച്ച സ്ഥാപനത്തില്‍ മൂന്നുകൊല്ലം പ്രവൃത്തിപരിചയം വേണം. ഡിപ്ലോമക്കാരാണെങ്കില്‍ അഞ്ചുകൊല്ലമാണു പ്രവൃത്തിപരിചയം വേണ്ടത്.
- ജൂനിയര്‍ അസിസ്റ്റന്റ്. കാറ്റഗറി 11 (ജി). ശമ്പളം 29490-85160 രൂപ. ഒഴിവ് 12( പൊതുവിഭാഗം 9. പട്ടികജാതി-പട്ടികവര്‍ഗം 1. ഭിന്നശേഷി 2). യോഗ്യത ഒന്നാംക്ലാസ് ബി.കോം. മികച്ചസ്ഥാപനത്തില്‍ അക്കൗണ്ടിങ്/ ക്ലെരിക്കല്‍ ജോലികളില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം. ആപ്‌കോസ് ജീവനക്കാരാണെങ്കില്‍ അഫിലിയേറ്റ് ചെയ്‌ത ആപ്‌കോസില്‍ ക്ലെരിക്കല്‍ തസ്‌തികയില്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരും അഫിലിയേറ്റുചെയ്‌ത ആപ്‌കോസിലെ സ്ഥിരജോലിക്കാരുമായിരിക്കണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II(എംആര്‍എസി). ശമ്പലം 29490-85160 രൂപ. ഒഴിവ് 4 (പൊതുവിഭാഗം 3. പട്ടികജാതി-പട്ടികവര്‍ഗം 1). കാറ്റഗറി 11 (എ). ശമ്പളം 29490-85160 രൂപ. 4ഒഴിവ് (പൊതുവിഭാഗത്തില്‍ 3. പട്ടികജാതി-പട്ടികവര്‍ഗം 1). യോഗ്യത ഐടിഐയില്‍ (എംആര്‍എസി ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കേറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലം പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രീഷ്യന്‍) കാറ്റഗറി 11 (എ). ശമ്പളം 29490-85160 രൂപ. ഒഴിവ് 5 (പൊതുവിഭാഗം 4. പട്ടികാജാതി-പട്ടികവര്‍ഗം 1). ഐടിഐയില്‍(ഇലക്ട്രീഷ്യന്‍ ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റും മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും കേരളസര്‍ക്കാരിന്റെ ബന്ധപ്പെട്ടഅധികൃതരില്‍നിന്നുള്ള വയറിങ് ലൈസന്‍സും ഉണ്ടായിരിക്കണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രോണിക്‌സ്) കാറ്റഗറി 11 (എ). ശമ്പളം 29490-85160 രൂപ. പൊതുവിഭാഗത്തില്‍ നാലൊഴിവാണുള്ളത്. യോഗ്യത ഐടിആയില്‍ (ഇലക്ട്രോണിക്‌സ് ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുവര്‍ഷത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്. മികച്ച സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും വേണം.
- ടെക്‌നീഷ്യന്‍ ഗ്രേഡ് II (ബോയിലര്‍) കാറ്റഗറി 11 (എ). ശമ്പളം 29490-85160 രൂപ. പൊതുവിഭാഗത്തില്‍ നാലൊഴിവാണുള്ളത്. ഐടിഐ(ഫിറ്റര്‍ ട്രേഡ്) എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ ആര്‍ഐസിയിലൂടെ ഒരുകൊല്ലത്തെ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ മികച്ച സ്ഥാപനത്തില്‍ രണ്ടുകൊല്ലത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ടെക്‌നീഷ്യന്‍ (ബോയിലര്‍) തസ്‌തികയില്‍ ഫിറ്റര്‍ ട്രേഡ് സെക്കന്റ് ക്ലാസ് ബോയിലര്‍ ട്രേഡ് എടിഐ സര്‍ട്ടിഫിക്കറ്റിനു പുറമെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ രണ്ടാംക്ലാസ് ബോയിലര്‍ അറ്റന്റന്റ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- ലാബ് അസിസ്റ്റന്റ്. കാറ്റഗറി 11 (ബി). ശമ്പളം 29490-85160 രൂപ. ഒഴിവ് 4 (പൊതുവിഭാഗം 3. പട്ടികജാതി-പട്ടികവര്‍ഗം 1).യോഗ്യത രസതന്ത്രത്തിലോ ബയോരസതന്ത്രത്തിലോ മൈക്രോബയോളജിയിലോ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോബയോളജിയിലോ ബി.എസ്.സി. അല്ലെങ്കില്‍ കാര്‍ഷികസര്‍വകലാശാലയിലോ വെറ്ററിനറി സര്‍വകലാശാലയിലോ നിന്നു ഡയറി സയന്‍സില്‍ ഡിപ്ലോമ. ബി.എസ്.സി.ക്കാരാണെങ്കില്‍ അക്രഡിറ്റഡ് ലാബില്‍ ഡയറിയിലോ ഭക്ഷ്യസംസ്‌കരണത്തിലോ ഒരുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം.
- മാര്‍ക്കറ്റിങ് അസിസ്റ്റന്റ്. കാറ്റഗറി 11 (ഐ). ശമ്പളം 29490-85160 രൂപ. പൊതുവിഭാഗത്തില്‍ മൂന്നൊഴിവാണുള്ളത്. യോഗ്യത ബിരുദവും മികച്ച സ്ഥാപനത്തില്‍ വിപണനച്ചുമതലകളില്‍ രണ്ടുകൊല്ലം പരിചയവും.
- ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പിആന്റ്‌ഐ). കാറ്റഗറി 11(എച്ച്). ശമ്പളം 29490-85160 രൂപ. ഒഴിവ് 23 (പൊതുവിഭാഗം 2. പട്ടികജാതി-വര്‍ഗം 3). യോഗ്യത ഒന്നാംക്ലാസ് ബിരുദവും എച്ച്‌ഡിസിയും. അല്ലെങ്കില്‍ സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെ ഒന്നാംക്ലാസ് ബി.കോം. അല്ലെങ്കില്‍ ബി.എസ്.സി(ബാങ്കിങ് ആന്റ് കോഓപ്പറേഷന്‍). പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. ആപ്‌കോസിലെ സെക്രട്ടറിമാരാണെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുണ്ടായിരുന്നാല്‍ മതി. പക്ഷേ, അഫിലിയേറ്റുചെയ്‌ത ആപ്‌കോസിലെ സ്ഥിരജീവനക്കാരായിരിക്കയും സെക്രട്ടറിയെന്ന നിലയില്‍ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കയും വേണം.
- സെക്രട്ടേറിയല്‍ അസിസ്റ്റന്റ്. കാറ്റഗറി 10 (ബി). ശമ്പളം 31980- 89460 രൂപ. ഒഴിവ് 3 (പൊതുവിഭാഗം 2. പിഎച്ച് 1). യോഗ്യത (1) ബിരുദം(2) കെജിടിഇ ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) ഹയര്‍ (3) കെജിടിഇ ഷോര്‍ട്‌ഹാന്റ് ലോവര്‍ (4) കെജിടിഇ ടൈപ്പ് റൈറ്റിങ് (മലയാളം) ലോവര്‍. (5) സംസ്ഥാനസര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ അംഗീകരിച്ച സ്ഥാപനത്തില്‍നിന്നുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തുല്യയോഗ്യത. മികച്ച സ്ഥാപനത്തില്‍ അക്കൗണ്ടിങ്/ക്ലെരിക്കല്‍ ജോലികളില്‍ രണ്ടുകൊല്ലത്തെ പരിചയം വേണം.
- ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് ഗ്രേഡ് II. കാറ്റഗറി 12 (ബി). ശമ്പളം 28660-71160 രൂപ. പൊതുവിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. യോഗ്യത എസ്‌എസ്‌എല്‍സിയോ തുല്യയോഗ്യതോയ ജയിച്ചിരിക്കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ഹെവി മോട്ടോര്‍ വാഹനങ്ങളുെ ഓടിക്കാനുള്ള ഡ്രൈവേഴ്‌സ് ബ്‌ാഡ്‌ജോടെയുള്ള നിലവില്‍ പ്രാബല്യമുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഹെവിമോട്ടോര്‍ വാഹനലൈസന്‍സിനു മൂന്നുകൊല്ലമെങ്കിലും പ്രാബല്യമായിരിക്കണം. 16-1-1979നുശേഷം നല്‍കപ്പെട്ട ലൈസന്‍സാണെങ്കില്‍ ഹെവിഡ്യൂട്ടി ചരക്കുവാഹനങ്ങളും ഹെവിഡ്യൂട്ടിയാത്രാവാഹനങ്ങളും ഒടിക്കാനുള്ള പ്രത്യേകഎന്‍ഡോഴ്‌സ്‌മെന്റ് ഉണ്ടായിരിക്കണം. നിര്‍ദിഷ്ടമാനദണ്ഡപ്രകാരമുള്ള ആരോഗ്യയോഗ്യതകള്‍ വേണം. ഹെവിഡ്യൂട്ടിവാഹനങ്ങള്‍ ഒാടിക്കുന്നതില്‍ മൂന്നുകൊല്ലത്തെയെങ്കിലും പരിചയം വേണം.
- പ്ലാന്റ് അസിസ്റ്റന്‍ര് ഗ്രേഡ് III കാറ്റഗറി 14 (എ). ശമ്പളം 23000-56240 രൂപ. ഒഴിവുകള്‍ 93. (പൊതുവിഭാഗം 77. പട്ടികജാതി-പട്ടികവര്‍ഗം 11. പി.എച്ച 5).യോഗ്യത എസ്‌എസ്‌എല്‍സിയോ തുല്യയോഗ്യതയോ ജയിച്ചിരിക്കണം. ബിരുദധാരികള്‍ അപേക്ഷിക്കരുത്. തൊഴില്‍പരിചയനിബന്ധനയില്ല.
www.milmatrcmpu.comhttp://www.milmatrcmpu.com എന്ന വെബ്‌സൈറ്റിലെ RECRUITMENT 2025 എന്ന മെനുവിലെ ലിങ്കിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. മറ്റുനിബന്ധനകളെല്ലാം മലബാര്‍മേഖലായൂണിയന്റെ വിവരങ്ങളില്‍ കൊടുത്തിട്ടുള്ളതുതന്നെ. കൂടുതല്‍ വിവരങ്ങള്‍ www.milmatrcmpu.comhttp://www.milmatrcmpu.com എന്ന വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തില്‍ (No. TRU/PER/1/2025/35-DETAILED dated 03-11-25) ലഭിക്കും.

