മാര്‍ക്കറ്റ്‌ഫെഡില്‍ പ്രൊഫഷണലുകളുടെ ഒഴിവുകള്‍

Moonamvazhi

കേരളസംസ്ഥാനസഹകരണവിപണനഫെഡറേഷന്റെ (മാര്‍ക്കറ്റ്‌ഫെഡ്‌) ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌പിഒ) വിഭാഗത്തില്‍ നാല്‌ പ്രൊഫഷണലുകളുടെ ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ (മാര്‍ക്കറ്റിങ്‌) തസ്‌തികയില്‍ ഒന്നും ട്രെയിനി (മാര്‍ക്കറ്റിങ്‌) തസ്‌തികയില്‍ രണ്ടും ട്രെയിനി (ഓപ്പറേഷന്‍സ്‌) തസ്‌തികയില്‍ ഒന്നും ഒഴിവാണുള്ളത്‌. എക്‌സിക്യൂട്ടീവ്‌ (മാര്‍ക്കറ്റിങ്‌) തസ്‌തികക്കു വേണ്ട യോഗ്യത എംബിഎ (മാര്‍ക്കറ്റിങ്‌) ആണ്‌. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ട്രെയിനി (മാര്‍ക്കറ്റിങ്‌) തസ്‌തികയ്‌ക്കു വേണ്ടത്‌ ബിഎസ്‌സി-അഗ്രി/ബിവോക്‌/എംബിഎ/ബിബിഎആണ്‌. ട്രെയിനി (ഓപ്പറേഷന്‍സ്‌) തസ്‌തികയുടെ യോഗ്യത ബി.കോം/ബിബിഎ ആണ്‌. വില്‍പനയും സ്ഥാപനത്തിന്റെ ബ്രാന്റ്‌ ദൃശ്യതയും വര്‍ധിപ്പിക്കാനാവശ്യമായ ഫലപ്രദമായ വിപണനതന്ത്രങ്ങള്‍ വികസിപ്പിച്ചു നടപ്പാക്കുക, സാധ്യതയുള്ള വാങ്ങലുകാരുമായും വിതരണക്കാരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കുക, പ്രവണതകളും അവസരങ്ങളും തിരിച്ചറിയാന്‍ വിപണീഗവേഷണം നടത്തുക, കര്‍ഷകരുടെയും എഫ്‌പിഒകളുടെയും ഉല്‍പന്നങ്ങളെയും ആവശ്യങ്ങളെയുംപറ്റി മനസ്സിലാക്കാന്‍ അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരിക്കും ഉത്തരവാദിത്വങ്ങള്‍. താല്‍പര്യമുള്ളവര്‍ക്ക്‌ ഒക്ടോബര്‍ 22ന്‌ എറണാകുളം കടവന്ത്ര ഗാന്ധിനഗര്‍ മാവേലി റോഡിലെ മാര്‍ക്കറ്റ്‌ഫെഡ്‌ ആസ്ഥാനത്തു വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ https://marketfed.com ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 678 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!