എം.വി.ആർ. മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കെയർ ഫൗണ്ടേഷന്റെ സ്ഥാപനമായ എം.വി.ആർ. കാൻസർ സെന്റർ ആന്റ് റി സർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർക്ക് ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആന്റ് പീഡിയാട്രിക് ഓങ്കോളജിയുടെ ലെജന്റ്സ് ഓഫ് മെഡിക്കൽ ഓങ്കോളജി -ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. ഡോ. വാര്യരുടെ സമർപ്പിതവും ഇന്നൊവേഷൻ നിറഞ്ഞതും അനുകമ്പാപൂർണവുമായ ചികിൽസാ സപര്യ കണക്കിലെടുത്താണ് പുരസ്കാരം. കാൻസർ ചികിൽസയ്ക്കും മെഡിക്കൽ പ്രൊഫഷണലുകളുടെ തലമുറകളെ വളർത്തിയെടുക്കുന്നതിനും എണ്ണമറ്റ രോഗികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയേകുന്നതിനും സമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. ഡോ. നാരായണൻ കുട്ടി വാര്യരുടെ ക്രാന്തദർശിത്വമാർന്ന നേതൃപാടവത്തിലും ഓങ്കോളജിയിൽ നൽകിയ അഗാധ സംഭാവനകളിലും തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് എം.വി.ആർ. കാൻസർ സെന്റർ ആന്റ് റിസർച്ച് സെന്റർ അറിയിച്ചു. പുരസ്കാര ലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.