കുടുംബശ്രീയില്‍ പ്രോഗ്രാം മാനേജര്‍ ഒഴിവുകള്‍

Moonamvazhi

കുടുംബശ്രീജില്ലാപ്രോഗ്രാംമാനേജര്‍ (ഡിഡിയുജികെവൈ) തസ്‌തികയിലെയും സ്റ്റേറ്റ്‌ അസിസ്റ്റന്റ്‌ പ്രോഗ്രാംമാനേജര്‍/ജില്ലാപ്രോഗ്രാംമാനേജര്‍ (ഫാം ലൈവ്‌ലിഹുഡ്‌) തസ്‌തികയിലെയും ഓരോ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍നിയമനമാണ്‌. കരാര്‍തുടങ്ങി സാമ്പത്തികവര്‍ഷംഅവസാനിക്കുംവരെയാണു കാലാവധി. പ്രോഗ്രാംമാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ എംബിഎ ഉണ്ടായിരിക്കണം. പ്രായം 2025 ജൂലൈ 31നു 40വയസ്സു കഴിയരുത്‌. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍വകുപ്പുകള്‍, സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍അംഗീകൃതസ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ്‌ സര്‍ക്കാര്‍അംഗീകൃതസ്ഥാപനങ്ങള്‍, പ്രോജക്ടുകള്‍ എന്നിവയില്‍ വൈദഗ്‌ധ്യവികസനമേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. വേതനം മാസം 30000രൂപ. കുടുംബശ്രീജില്ലാമിഷനിലെ വൈദഗ്‌ധ്യവികനസമേഖലയിലെ പ്രവര്‍ത്തനവും സംസ്ഥാനത്തിനകത്തും പുറത്തും ഫീല്‍ഡുപ്രവര്‍ത്തനവുമാണു ജോലി. നിശ്ചിതമാതൃകയിലാണ്‌ അപേക്ഷിക്കേണ്ടത്‌. സെന്റര്‍ഫോര്‍മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ വഴിയാണു നിയമനം. അപേക്ഷാഫീസ്‌ 500 രൂപ. ബയോഡറ്റയും പ്രവൃത്തിപരിചയവും പരിശോധിച്ച്‌ അഭിമുഖത്തിനു വിളിച്ച്‌ അവരില്‍നിന്നാണു തിരഞ്ഞെടുക്കുക. അപേക്ഷകര്‍ കൂടുതലുണ്ടെങ്കില്‍ എഴുത്തുപരീക്ഷയും അഭിരുചിപ്പരീക്ഷയുമൊക്കെ ഉണ്ടാകും. പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. www.cmd.kerala.gov.in ലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. സെപ്‌റ്റംബര്‍ 30നുവൈകിട്ട്‌ അഞ്ചിനകം അപേക്ഷ കിട്ടണം. കുടുംബശ്രീജില്ലാമിഷനിലോ സംസ്ഥാനമിഷനിലോ അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈനല്ലാത്തഅപേക്ഷയും സ്വീകരിക്കില്ല. പരീക്ഷാഫീസ്‌ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടക്കാം.


സ്റ്റേറ്റ്‌ അസിസ്റ്റന്റ്‌ പ്രോഗ്രാംമാനേജര്‍/ജില്ലാപ്രോഗ്രാംമാനേജര്‍ (ഫാം ലൈവ്‌ലിഹുഡ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട യോഗ്യത കാര്‍ഷികബിരുദമാണ്‌ (ബിഎസ്‌സി അഗ്രികള്‍ച്ചര്‍/ബിടെക്‌ അഗ്രികള്‍ച്ചര്‍).സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍വകുപ്പുകള്‍, സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍അംഗീകൃതസ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ്‌ സര്‍ക്കാര്‍അംഗീകൃതസ്ഥാപനങ്ങള്‍, പ്രോജക്ടുകള്‍ എന്നിവയില്‍ കാര്‍ഷികമേഖലയിലോ കുടുംബശ്രീമിഷനിലോ മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കുടുംബശ്രീവഴി നടപ്പാക്കുന്ന കാര്‍ഷികമേഖലാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക, നൂതനാശങ്ങള്‍ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം ചെയ്യുക, നയപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുക, സംസ്ഥാനത്തിനകത്തും പുറത്തും ഫീല്‍ഡുതലപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണു ജോലി. ഒക്ടോബര്‍ നാലിനു വൈകിട്ട്‌ അഞ്ചിനകം അപേക്ഷ കിട്ടണം. വേതനം, അപേക്ഷാഫീസ്‌, വെബ്‌സൈറ്റ്‌ തുടങ്ങിയ മറ്റു നിബന്ധനകള്‍ പ്രോഗ്രാംമാനേജര്‍ (ഡിഡിയുജികെവൈ) തസ്‌തികയുടെതുന്നെ. കൂടുതല്‍ വിവരങ്ങളും വിജ്ഞാപനനമ്പര്‍, കോഡ്‌ തുടങ്ങിയവയും വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 643 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!