സഹകരണ കാര്‍ഷികക്കയറ്റുമതി വികസനത്തിന് എന്‍സിഇഎല്‍-അപ്പേഡ ധാരണ
സഹകരണസ്ഥാപനങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ ദേശീയസഹകരണകയറ്റുമതി ലിമിറ്റഡ് (എന്‍സിഇഎല്‍) കാര്‍ഷിക സംസ്‌കരിതഭക്ഷ്യോല്‍പന്നക്കയറ്റുമതി വികസനഅതോറിട്ടിയുമായി ( അപ്പേഡ) ധാരണാപത്രം ഒപ്പുവച്ചു. ശേഷിവര്‍ധന, പരിശീലനം, ഗുണനിലവാരപാലനം, അടിസ്ഥാനസകൗകര്യവികസനം, അന്താരാഷ്ട്രവാണിജ്യമേളകളില്‍ പങ്കെടുക്കല്‍, വിപണീവികസനം, ഡാറ്റാവിശകലനം, ഉല്‍പന്നകേന്ദ്രിതകയറ്റുമതി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍ എന്നിവയില്‍ രണ്ടു സ്ഥാപനവും സഹകരിക്കും. സഹകരണസ്ഥാപനങ്ങള്‍ക്കായി പരിശീലനങ്ങളും ശില്‍പശാലകളും നടത്തും. അപ്പേഡയുടെ കയറ്റുമതി പ്രോല്‍സാഹനയത്‌നങ്ങളെ എന്‍സിഇഎലിന്റെ ശൃംഖലയുമായി ബന്ധിപ്പിക്കും. അപ്പേഡയുടെ അടിസ്ഥാനസൗകര്യവും വിപണീപ്രാപ്യതാശേഷികളും എന്‍സിഇഎലിന്റെ ശൃംഖലയും തമ്മില്‍ ഏകോപിപ്പിക്കപ്പെടും. ഒപ്പുവയ്‌ക്കല്‍ ചടങ്ങില്‍ കേന്ദ്രസഹകരണമന്ത്രാലയ സെക്രട്ടറി ഡോ. ആഷിഷ്‌കുമാര്‍ ഭൂട്ടാനി. അഡീഷണല്‍ സെക്രട്ടറി പങ്കജ്‌കുമാര്‍ ബന്‍സാല്‍, അപ്പേഡ ചെയര്‍മാന്‍ അഭിഷേക് ദേവ്, എന്‍സിഇഎല്‍ മാനേജിങ് ഡയറക്ടര്‍ ഉനുപം കൗശിക് എന്നിവര്‍ പങ്കെടുത്തു.