സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31നകം മസ്‌റ്ററിങ് നടത്തണം
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമികസഹകരണസംഘം, കേരളബാങ്ക്, സഹകരണേതരവകുപ്പുകളിലെ സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്നു വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍,, കയര്‍ സ്‌പെഷ്യല്‍ സ്‌കീംപ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരിക്കു പെന്‍ഷന്‍ലഭി്‌ച്ചുതുടങ്ങിയവര്‍ അക്ഷയകേന്ദ്രം വഴി ബയോമെട്രിക് രീതിയില്‍ ഒക്ടോബര്‍ 31നകം മസ്റ്ററിങ് നടത്തണമെന്നു പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്‌ട്രാര്‍/ സെക്രട്ടറി അറിയിച്ചു. ഇല്ലെങ്കില്‍ ഡിസംബര്‍മുതല്‍ പെന്‍ഷന്‍ മുടങ്ങും.