10സംഘങ്ങളെപ്പറ്റി രേഖയില്ല; രണ്ടിടത്തു ലിക്വിഡേറ്റര്‍മാരായി
10സഹകരണസംഘങ്ങളെപ്പറ്റി രേഖയൊന്നും ലഭ്യമല്ലാത്തതിനാല്‍ രേഖയുള്ളവര്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രണ്ടു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിക്കുകയും രണ്ടെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. മൂന്നുസംഘങ്ങളില്‍ അവകാശവാദങ്ങളുള്ളവര്‍ അറിയിക്കണമെന്നു നോട്ടീസ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ 10 സഹകരണസംഘങ്ങളെക്കുറിച്ചാണ് ഒരുതരത്തിലുള്ള റെക്കോഡും രേഖയും രജിസ്‌റ്ററും ലഭ്യമല്ലെന്നു വ്യക്തമാക്കി ലിക്വിഡേറ്റര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. പുളിയറക്കോണം പോസ്‌റ്റോഫീസ് പരിധിയിലെ മൈലാടി ഉപഭോക്തൃസഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ ടി 1199), ആമച്ചാല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, ആമച്ചാല്‍ പോസ്‌റ്റോഫീസ് പരിധിയിലെ കാട്ടാക്കട ഉപഭോക്തൃസഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ ടി 1106), മലയിന്‍കീഴ് പോസ്‌റ്റോഫീസ് പരിധിയിലെ മലയിന്‍കീഴ് ഉപഭോക്തൃസഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ ടി 952), പേയാട് പോസ്‌റ്റോഫീസ് പരിധിയിലെ വിളപ്പില്‍ വനിതാസഹകരണസംഘം (ടി 1055), വെണ്‍പകല്‍ പോസ്‌റ്റോഫീസ് പരിധിയിലെ തിരുവനന്തപുരം ജില്ലാ പട്ടികജാതിപട്ടികവര്‍ഗലേബര്‍ കോണ്‍ട്രാക്ട്‌് സഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ ടി 1836), മലയിന്‍കീഴ് പോസ്‌റ്റോഫീസ് പരിധിയിലെ തിരുവനന്തപുരം ഡിസ്‌ട്രിക്ട് ഫ്രീഡം ഫൈറ്റേഴ്‌സ് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ ടി 1207), പരിരക്ഷാലേബര്‍ കോണ്‍ട്രാക്ട്‌് സഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ 1067), നേമം ബ്ലോക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ 1414) നെയ്യാറ്റിന്‍കര താലൂക്ക് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം എന്നിവയെപ്പറ്റിയാണു രേഖയൊന്നും കിട്ടാത്തത്. ഇവയുടെ എന്തെങ്കിലും രേഖ കൈയിലുള്ളവര്‍ 15ദിവസത്തിനകം കാട്ടാക്കട മിനി സിവില്‍ സ്റ്റേഷനിലെ കാട്ടാക്കട സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ജനറല്‍ ഓപീസില്‍ എത്തിക്കണമെന്നു ലിക്വിഡേറ്ററായ മലയിന്‍കീഴ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഓഗസ്റ്റ് 11 തിയതിവച്ച് ഓഗസ്റ്റ് 19 ലെ ഹഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ അറിയിച്ചു.
കോട്ടയംജില്ലയിലെ കെ 1136-ാംനമ്പര്‍ പനച്ചിക്കാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തില്‍ ലിക്വിഡേറ്ററെ നിയമിച്ചു. കോട്ടയം അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുമരകം യൂണിറ്റ് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. പ്രവര്‍ത്തിക്കുന്നില്ലെന്നും ഭരണസമിതിയില്ലെന്നും പുനരുജ്ജീവിപ്പിക്കാനാവില്ലെന്
തിരുവനന്തപുരം ജില്ലയില്‍ ശംഖുംമുഖം മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ഡിഎഫ് (ടി)-15/92ന്റെയും കണ്ണാന്തുറ മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം) നമ്പര്‍ ഡിഎഫ് (ടി)-212ന്റെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി. രണ്ടുസംഘവും എവിടെയാണെന്നുപോലും അറിയാന്‍ കഴിയുന്നില്ലെന്ന് ഫിഷറീസ് ജോയിന്റ് രജിസ്‌ട്രാറുടെ ഉത്തരവില്‍ പറയുന്നു.
കോട്ടയംജില്ലയില്‍ ലിക്വിഡേഷനിലുള്ള വാഴേക്കാട് കയര്‍വ്യവസായസഹകരണസംഘം ലിമിറ്റഡ് നമ്പര്‍ 1385ല്‍നിന്ന് പണം കിട്ടാനുള്ള വ്യക്തികളും സ്ഥാപനങ്ങളും 60ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നു ലിക്വിഡേറ്ററായ വൈക്കം കയര്‍ പ്രോജക്ട് ഓഫീസിലെ സീനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ ഓഗസ്റ്റ് 19ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ ആര്‍ 1016-ാംനമ്പര്‍ സെന്‍ട്രല്‍ പിഡബ്ലിയുഡി സ്റ്റാഫ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സംഘത്തിനെതിരായി എന്തെങ്കിലും അവകാശവാദങ്ങളുള്ളവര്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ അറിയിച്ചു. ജൂലൈ 15 തിയതി വച്ച് ഓഗസ്റ്റ് 19ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് അറിയിപ്പ്. തൃശ്ശൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നടത്തറ യൂണിറ്ര് ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍. ജീവനക്കാരുടെ സ്ഥലംമാറ്റവും വിരമിക്കലും മൂലം പ്രവര്‍ത്തനത്തിനാവശ്യമായ കുറഞ്ഞ അംഗസംഖ്യപോലും നിലനിര്‍ത്താനാകാത്തതാണു പ്രശ്‌നം. ഇതുമൂലം പ്രവര്‍ത്തനം നിര്‍ത്താന്‍ പൊതുയോഗം തീരുമാനിച്ചു. ലിക്വിഡേറ്ററെ നിയമിക്കാന്‍ അപേക്ഷിക്കയും ചെയ്‌തു. അതിനാലാണു ലിക്വിഡേറ്ററെ വച്ചത്.
തിരുവനന്തപുരം ജില്ലാ കെയിന്‍ ആന്റ് ബാംബൂ വ്യവസായസഹകരണസംഘം (ലിമിറ്റഡ് നമ്പര്‍ എസ്. ഐഎന്‍ഡി (ടി)880)സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദവും രണ്ടുമാസത്തിനകം തന്നെ സമീപിച്ച് ഉന്നയിക്കണമെന്നു ലിക്വിഡേറ്ററായ ചിറയിന്‍കീഴ് സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ (വ്യവസായം) അറിയിച്ചു. ഓഗസ്റ്റ് ഏഴ് തിയതിവച്ച് ഓഗസ്റ്റ് 19ലെ ഗസറ്റിലാണ് അറിയിപ്പ്.