സഹകരണബാങ്കുകള്‍ക്കായി പ്രത്യേകആധാര്‍ ചട്ടക്കൂട്
അന്താരാഷ്ട്ര സഹകരണവര്‍ഷത്തിന്റെ ഭാഗമായി സഹകരണബാങ്കുകള്‍ക്കായി ആധാര്‍ അധിഷ്‌ഠിത ഓഥന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി പുതിയ ചട്ടക്കൂട് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി. 34സംസ്ഥാന സഹകരണബാങ്കിലും 352 ജില്ലാസഹകരണബാങ്കിലും ഇതു വരും. കുറഞ്ഞചെലവിലും ലളിതമായും ആധാര്‍സേവനങ്ങള്‍ കിട്ടും. സംസ്ഥാനസഹകരണബാങ്കുകള്‍മാത്രമായിരിക്കും ഓഥന്റിക്കേഷന്‍ യൂസര്‍ ഏജന്‍സികളും (എയുഎ) ഇകെവൈസി യൂസര്‍ ഏജന്‍സികളും (കെഎയു). ജില്ലാബാങ്കുകള്‍ക്കു വേറെ ഐടി സംവിധാനം വേണ്ട. അവയ്‌ക്ക് അതിനുള്ള ചെലവ് ലാഭം. ബയോമെട്രിക് ഇ-കെവൈസിയും ഫേസ് ഓഥന്റിക്കേഷനുംവഴി എളുപ്പം അക്കൗണ്ട് തുടങ്ങാം. സബ്‌സിഡികളും ക്ഷേമസഹായങ്ങളും ആധാര്‍ ഉപയോഗിച്ചു സഹകരണബാങ്ക് അക്കൗണ്ടില്‍ കിട്ടും. സഹകരണബാങ്കുകള്‍ക്ക് ആധാര്‍അധിഷ്‌ഠിത പേമെന്റും ആധാര്‍പേമെന്റ് ബ്രിഡ്‌ജും ഡിജിറ്റല്‍ ഇടപാടുകളും നടത്താനാവും.