ഓണം: റെയ്‌ഡ്‌കോ 34ഇനം സാധനങ്ങള്‍ വിപണിയിലെത്തിക്കും

Moonamvazhi

സഹകരണസ്ഥാപനമായ റീജണല്‍ അഗ്രോഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ ഓഫ്‌ കേരള (റെയ്‌ഡ്‌കോ) 34ഇനം സാധനങ്ങള്‍ ഓണവിപണിയിലെത്തിക്കുന്നു. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പ്പൊടി, രസംപൊടി, ചോളപ്പുട്ടുപൊടി, അരിപ്പുട്ടുപൊടി, ഗോതമ്പുപുട്ടുപൊടി, കറിമസാലകള്‍, വറുത്ത റവ, ബ്രേക്‌്‌ഫാസ്റ്റ്‌ ഉല്‍പന്നങ്ങള്‍, പാലടപ്പായസം മിക്‌സ്‌, സേമിയപ്പായസം മികസ്‌ തുടങ്ങിയവയാണിവ. ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മുതിര, റാഗി, ഗോതമ്പ്‌, ചാമ, കറുപ്പരി, ചെറുപയര്‍, ചാമ്പഅരി എന്നിവയുടെ ഫ്‌ളേക്കുകളും കിട്ടും.

ഓണത്തിന്‌ https://raidcofoods.in/shophttps://raidcofoods.in/shop എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും വില്‍ക്കും. അരക്കോടയുടെ ഉല്‍പന്നങ്ങള്‍ ഗള്‍ഫ്‌രാജ്യങ്ങളിലേക്കു കയറ്റിയയച്ചു. കേരളത്തില്‍ 20കോടിയുടെയും വിദേശത്തു രണ്ടുകോടിയുടെയും വില്‍പന പ്രതീക്ഷിക്കുന്നു. കറിപ്പൊടികള്‍ കണ്ണൂര്‍ മാവിലായി പ്ലാന്റിലും പായസക്കിറ്റുകള്‍ മട്ടന്നൂര്‍ പ്ലാന്റിലും തയ്യാറാക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഏഴുലക്ഷം സൗജന്യഓണക്കിറ്റുകളില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, പായസക്കിറ്റ്‌ എന്നിവ ശബരിബ്രാന്റില്‍ നല്‍കുന്നതു റെയ്‌ഡ്‌കോ ആണ്‌. കാര്‍ഷികോപകരണങ്ങളും അലങ്കാരസസ്യങ്ങളും മാലിന്യസംസ്‌കരണോപകരണങ്ങളും വില്‍പനയ്‌ക്കുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 564 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!