കിക്‌മയില്‍ 23നു തൊഴില്‍മേള
സംസ്ഥാനസഹകരണയൂണിയന്റെ സ്ഥാപനമായ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (കിക്‌മ) ഓഗസ്റ്റ് 23നു നിയുക്തി 2025 എന്നപേരില്‍ മിനിജോബ് ഫെയര്‍ നടത്തും. തിരുവനന്തപുരം നെയ്യാര്‍ ഡാമിലുള്ള കിക്‌മ കാമ്പസില്‍ രാവിലെ 9.30മുതല്‍ വൈകിട്ടു 4.30വരെയാണിത്. വിവിധസ്ഥാപനങ്ങളിലായി അഞ്ഞൂറില്‍പരം ഒഴിവുകളിലേക്കാണു നിയമനനടപടികള്‍. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 0471-2992609, 8921916220, 9188001600 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.