കേരളബാങ്കിനു 100ദിനസ്വര്‍ണപ്പണയപദ്ധതി
കേരളബാങ്കിന്റെ 100ദിവസത്തെ പ്രത്യേകസ്വര്‍ണപ്പണയവായ്‌പാക്യാംപെയ്‌ന്‍ ആരംഭിച്ചു. ഓഗസ്റ്റ് രണ്ടിനു മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. 100രൂപയ്‌ക്കു മാസം 77പൈസമാത്രമാണു പലിശ. കോഴിക്കോട് നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷനാവും. മേയര്‍ ഡോ. ബീനാഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. പദ്ധതി ഒക്ടോബര്‍ 31വരെയുണ്ടാകും. ഒരുലക്ഷംരൂപവരെയുള്ള സ്വര്‍ണവായ്‌പകള്‍ക്കാണു 100രൂപയ്‌ക്കു മാസം 77പൈസമാത്രം പലിശ എന്ന ആനുകൂല്യമുള്ളത്. 100ഗോള്‍ഡന്‍ഡേയ്‌സ് സ്വര്‍ണപ്പണയവായ്‌പാപദ്ധതി എന്നാണു പദ്ധതിക്കു പേരിട്ടിരിക്കുന്നത്.