ഗുജറാത്തിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനെതിരെ ഓംബുഡ്‌സ്‌മാന്‍ ഉത്തരവ്
നിക്ഷേപം തിരികെ തരുന്നില്ലെന്നു പരാതിപ്പെട്ട 21നിക്ഷേപകര്‍ക്കു പണം കൊടുക്കാന്‍ ഗുജറാത്തിലെ ഒരു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘമായ ശ്രീ സാമേശ്വര്‍ വായ്‌പാസഹകരണസംഘത്തോടു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവായി. ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ പാര്‍ഡ് താലൂക്കിലാണു സംഘം. പരാതികള്‍ക്കും ഓംബുഡ്‌സ്‌മാന്റെ നോട്ടീസുകള്‍ക്കും പ്രതികരണമുണ്ടായില്ല. ഭരണസമിതിയംഗങ്ങള്‍ ഒളിവിലാണ്. എങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായാണ് പണം പലിശസഹിതം തിരിച്ചുകൊടുക്കണമെന്ന ഉത്തരവ്.