സഹകരണഉപഭോക്തൃഫെഡറേഷനില്‍ ജനറല്‍ മാനേജര്‍ ഒഴിവുകള്‍
ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ (എന്‍സിസിഎഫ്) ജനറല്‍മാനേജര്‍മാരുടെ രണ്ടൊഴിവുണ്ട്. ജനറല്‍ മാനേജര്‍ (പേഴ്‌സൊണേല്‍ ആന്റ് അഡ്‌മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍ (അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ്) എന്നീ തസ്‌തികകളില്‍ ഓരോ ഒഴിവാണുള്ളത്. ഡെപ്യൂട്ടേഷന്‍ നിയമനങ്ങളാണ്. പ്രോപ്പര്‍ ചാനലിലാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി 57 വയസ്സ്. ഓഗസ്റ്റ് ഒന്നിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരം www.nccf-india.com ല്‍ ലഭിക്കും.