കേരഫെഡ് ഓണത്തിനു പാവപ്പെട്ടവര്‍ക്കു കുറഞ്ഞവിലയ്‌ക്കു വെളിച്ചെണ്ണ നല്‍കും
കേരള കേരകര്‍ഷകസഹകരണ വിപണന ഫെഡറേഷന്‍ (കോരഫെഡ്) ഓണക്കാലത്ത് ദാരി്ര്രദ്യരേഖയില്‍ താഴെയുള്ളവര്‍ക്കു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്നു ചെയര്‍മാന്‍ വി. ചാമുണ്ണി അറിയിച്ചു. ബിപിഎല്‍ കാര്‍ഡുളളവര്‍ക്കായിരിക്കും ഇത്. ഇതിനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. സബ്‌സിഡി എത്രയായിരിക്കുമെന്നു തചീരുമാനിച്ചിട്ടില്ല. കണ്ണൂരിലേതുപോലെ കര്‍ഷകരില്‍നിന്നു നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലഖിലും തുടങ്ങും. വിപണീവിലയെക്കാള്‍ കിലോയ്‌ക്ക് ഒരു രൂപ അധികം നല്‍കും. വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാന്‍ 4500 ക്വിന്റര്‍ കൊപ്രയ്‌ക്ക് ഓര്‍ഡര്‍ നല്‍കി. കേരഫെഡിന്റ് പ്ലാന്റില്‍ ദിവസവും 80,000 കിലോ കൊപ്ര എത്തുന്നുണ്ട്.