ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംഘത്തില്‍ ഒഴിവുകള്‍
ഊബറിന്റെയും ഒലെയുടെയും മാതൃകയില്‍ ആപ്പ് അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന യാത്രാസേവനപദ്ധതി സഹകരണമേഖലയില്‍ ടാക്‌സിഡ്രൈവര്‍മാര്‍ക്കായി നടപ്പാക്കുന്നതിനായി കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കുന്ന സഹകാര്‍ ടാക്‌സി കോഓപ്പറേറ്റീവ് ലിമിറ്റഡ് വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30നകം അപേക്ഷിക്കണം. ആറ് ഒഴിവുകളാണുള്ളത്. ഓപ്പറേഷന്‍സ് ആന്റ് കമ്മൂണിറ്റി എന്‍ഗേജ്‌മെന്റ് വിഭാഗത്തില്‍ ഡല്‍ഹിയില്‍ രണ്ട് എക്‌സിക്യൂട്ടീവുമാരുടെയും ഗുജറാത്തില്‍ ഒരു സീനിയര്‍ എക്‌സിക്യൂട്ടീവിന്റെയും ഒരു എക്‌സിക്യൂട്ടീവിന്റെയും ഒഴിവുണ്ട്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദവും ഓപ്പറേഷന്‍ മാനേജ്‌മെന്റിലോ സഹകരണമാനേജ്‌മെന്റിലോ അഗ്രിബിസിനസ് മാനജ്‌മെന്റിലോ ഗ്രാമീണമാനേജ്‌മെന്റിലോ എംബിഎയും (അല്ലെങ്കില്‍ പിജിഡിഎം). പ്രായപരിധി എക്‌സിക്യൂട്ടീവിന് 30വയസ്സ്. സീനിയര്‍ എക്‌സിക്യൂട്ടീവിന് 32 വയസ്സ്. എക്‌സി്‌ക്യൂട്ടീവിനു കുറഞ്ഞതു രണ്ടുവര്‍ഷവും സീനിയര്‍ എക്‌സിക്യൂട്ടീവിനു കുറഞ്ഞത് അഞ്ചുവര്‍ഷവും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ശമ്പളം: എക്‌സിക്യൂട്ടീവിന് ആദ്യവര്‍ഷം മാസം 45000 രൂപ. രണ്ടാംവര്‍ഷം മാസം 50,000 രൂപ. സീനിയര്‍ എക്‌സിക്യൂട്ടീവിന് ആദ്യവര്‍ഷം മാസം 65000 രൂപ. രണ്ടാംവര്‍ഷം മാസം 75000 രൂപ. വീട്ടുവാടകഅലവന്‍സ് തുടങ്ങിയ മറ്റാനുകൂല്യങ്ങളുമുണ്ടാകും. ആദ്യരണ്ടുവര്‍ഷം പ്രൊബേഷനായിരിക്കും. അതു വിജയകരമായാല്‍ സ്ഥിരമായി നിയമിക്കും.
ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഓപ്പറേഷന്‍ വിഭാഗത്തിലാണ് സീനിയര്‍ എക്‌സിക്യൂട്ടീവിന്റെ മറ്റൊരൊഴിവ്. ഡല്‍ഹിയിലാണു നിയമനം. യോഗ്യത: 60ശതമാനം മാര്‍ക്കോടെ ബിരുദവും ഓപ്പറേഷന്‍സ് മാനേജ്‌മെന്റിലോ ലോജിസ്‌റ്റിക്‌സ് മാനേജ്‌മെന്റിലോ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലോ എംബിഎയും (അല്ലെങ്കില്‍ പിജിഡിഎം). ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓപ്പറേഷന്‍സിലോ മൊബിലിറ്റിയിലോ ലോജിസ്‌റ്റിക്‌സിലോ സപ്ലൈചെയിനിലോ അനുബന്ധമേഖലകളിലോ നാലുവര്‍ഷം പ്രവൃത്തിപരിചയം വേണം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റെഗുലേഷനുകള്‍, ലോജിസ്‌റ്റി്‌ക്‌സ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ്‌് എന്നിവയില്‍ പരിജ്ഞാനമുണ്ടായിരിക്കണം. ശമ്പളം ആദ്യവര്‍ഷം 65000 രൂപയും രണ്ടാംവര്‍ഷം 75000 രൂപയും. രണ്ടുവര്‍ഷം പ്രൊബേഷനായിരിക്കും. അതു വിജയകരമായാല്‍ സ്ഥിരനിയമനം നല്‍കും. കണ്ടന്റ് റൈറ്ററുടെതാണ് നാലാമത്തെ എക്‌സിക്യൂട്ടീവ് തസ്‌തികയിലെ ഒഴിവ്. ഡല്‍ഹിയിലായിരിക്കും നിയമനം. യോഗ്യത: ജേര്‍ണലിസത്തിലോ മാസ് കമ്മൂണിക്കേഷനിലോ അനുബന്ധമേഖലയിലോ ബിരുദമോ ബിരുദാനന്തരബിരുദമോ. ബിരുദത്തിന് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.പബ്ലിക് റിലേഷനിലോ കോര്‍പറേറ്റ് കമ്മൂണിക്കേഷനിലോ പബ്ലിസിറ്റിയിലോ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം.താല്‍പര്യമുള്ളവര്‍ കവര്‍ലെറ്റര്‍ സഹിതം വിശദമായ സി.വി.നിശ്ചിതമാതൃകയില്‍ സോഫ്‌റ്റ് കോപ്പിയായി [email protected][email protected] ലേക്ക് ഇ-മെയില്‍ ചെയ്യണം. മറ്റുമാതൃകയിലുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷിക്കുന്ന തസ്‌തികയുടെ പേര് വിഷയസൂചികയില്‍ പറയണം. ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാണു തിരഞ്ഞെടുക്കുക. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും ദേശീയസഹകരണവികസനകോര്‍പറേഷന്റെ വെബ്‌സൈറ്റായ www.ncdc.inhttp://www.ncdc.in ല്‍ ലഭിക്കും.