ഓണം: കേരഫെഡ് 2100 ടണ്‍ കൊപ്ര സംഭരിക്കും
ഓണവിപണിയിലെ വില്‍പന ലക്ഷ്യമാക്കി കേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്) 2100 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കും. ഓഗസ്റ്റ് 25വരെയുള്ള കാലയളവിലേക്കാണിത്. കേരഫെഡിന്റെ കരുനാഗപ്പള്ളിയിലെയും നടുവണ്ണൂരിലെയും ഫാക്ടറികളിലേക്കാണു കൊപ്ര ആവശ്യമുള്ളത്. കരുനാഗപ്പള്ളിയിലെ ഫാക്ടറിയില്‍ പ്രതിദിനം 50 മെട്രിക് ടണ്ണും നടുവണ്ണൂരിലെ ഫാക്ടറിയില്‍ പ്രതിദിനം 10 മെട്രിക് ടണ്ണും കൊപ്രയാണ് ആവശ്യം. ഓണത്തിനു കൂടുതല്‍ വെളിച്ചെണ്ണ ആവശ്യമായി വരുമെന്നു കണ്ടു വെളിച്ചെണ്ണ ഉല്‍പാദനം കൂട്ടുന്നതിനാണു കൊപ്ര സംഭരിക്കുന്നത്. ഒരുലിറ്ററിന് 419 രൂപയ്‌ക്കും അരലിറ്ററിന് 210 രൂപയ്‌ക്കുമാണു കേരഫെഡ് വെളിച്ചെണ്ണ വില്‍ക്കുന്നത്. സബ്‌സിഡിയോടെ സപ്ലൈകോ വില്‍പനശാലകളില്‍നിന്നു കിലോയ്‌ക്കു 329 രൂപയ്‌ക്കു വെളിച്ചെണ്ണ ലഭിക്കും. കേര വെളിച്ചെണ്ണയ്‌ക്കു പുറമെ കേരജം കേശാമൃത് ഹെയര്‍ ഓയിലും കേരഫെഡ് ഉല്‍പാദിപ്പിക്കുന്നുണ്ട്. കൊപ്ര സംഭരിക്കാന്‍ കേരഫെഡ് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.