വ്യവസായസഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ഒരു വ്യവസായസഹകരണസംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. വടകര തൂണേരിയിലെ തൂണേരി ബ്ലോക്കുപഞ്ചായത്ത് നാളികേര സംസ്‌കരണവ്യവസായസഹകരണസംഘം ലിമിറ്റഡ് നമ്പര്‍ എസ് ഐഎന്‍ഡി (ഡി) 338 ന്റെ രജിസ്‌ട്രേഷന്‍ ആണ് റദ്ദാക്കിയത്. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്. ജില്ലാവ്യവസായകേന്ദ്രം ജനറല്‍മാനേജരുടെതാണ് ഉത്തരവ്. രേഖകള്‍ മൂന്നുവര്‍ഷം ലിക്വിഡേറ്റര്‍ സൂക്ഷിക്കും. അതിനുശേഷം ജില്ലാവ്യവസായകേന്ദ്രം ജനറല്‍മാനേജരുടെ അനുമതിയോടെ നശിപ്പിക്കും. ഈടാക്കാന്‍ കഴിയാവുന്ന തുകകള്‍ ഈടാക്കുകയും കൊടുക്കാന്‍ കഴിയുന്നവ കൊടുക്കുകയും ചെയ്‌തിരുന്നു. അല്ലാത്തവ എഴുതിത്തള്ളുകയും കണ്ടുകെട്ടുകയും ചെയ്‌തു. തുടര്‍ന്നു കണക്കു പരിശോധിച്ച്‌് തയ്യാറാക്കിയ ആസ്‌തിബാധ്യതകള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിന്റെയും രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ലിക്വിഡേറ്ററുടെ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് ജനറല്‍മാനേജരുടെ ഉത്തരവ്.