25ലെ സ്ഥാനക്കയറ്റപ്പരീക്ഷ: കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ വേണം
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് മെയ് 25ന് സംഘംജീവനക്കാര്‍ക്കായി നടത്തുന്ന സ്ഥാനക്കയറ്റപരീക്ഷക്ക് ഒന്നിലേറെ പരീക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളത്തു മാത്രമാണു കേന്ദ്രം. സംസ്ഥാനത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെയുള്ളവര്‍ കൊച്ചിയിലെത്തേണ്ട സ്ഥിതിയാണ്. ഇത് തീവണ്ടികളില്‍ ടിക്കറ്റ് കിട്ടാനും എറണാകുളത്തു മുറികള്‍ കിട്ടാനും വലിയ പ്രയാസം സൃഷ്ടിക്കുമെന്നാണു പരാതി. പരീക്ഷാബോര്‍ഡിന്റെ മാര്‍ച്ച് ഒന്നിലെ വിജ്ഞാപനപ്രകാരം സ്‌ട്രീം I,II,IV എന്നിവയിലേക്കുനടത്തുന്ന സ്ഥാനക്കയറ്റപരീക്ഷയാണിത്. ഒന്നിലേറെ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സഹകരണമന്ത്രിക്കു നിവേദനം നല്‍കി. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആമ്പക്കാട്ട് സുരേഷും ഇതേആവശ്യം മന്ത്രിയോടു നിവേദനത്തില്‍ ഉന്നയിച്ചു.