സഹകരണസ്ഥാപനങ്ങള്‍ പരിസ്ഥിതിദിനം ആചരിച്ചു

moonamvazhi
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമെങ്ങും സഹകരണസ്ഥാപനങ്ങളില്‍ വൃക്ഷത്തൈ നടലും വൃക്ഷത്തൈ വിതരണവും ബോധവല്‍ക്കരണവും അടക്കമുള്ള ചടങ്ങുകളോടെ പരിസ്ഥിതിദിനം ആചരിച്ചു. സഹകരണവകുപ്പു നടപ്പാക്കുന്ന ഹരിതം സഹകരണംപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനങ്ങളും വിവിധ സഹകരണസ്ഥാപനങ്ങളില്‍ നടന്നു.
കാഞ്ഞൂര്‍ റൂറല്‍ബാങ്ക് 
എറണാകുളംജില്ലയിലെ  കാലടി കാഞ്ഞൂര്‍ റൂറല്‍ സഹകരണബാങ്ക് ലോകപരിസ്ഥിതിദിനം ആചരിച്ചു. കാഞ്ഞൂര്‍ വെള്ളാരപ്പിള്ളി സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നട്ടു. ബാങ്കുപ്രസിഡന്റ് ജോയിപോള്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സിറില്‍ ഇടശ്ശേരി അധ്യക്ഷനായിരുന്നു. സ്ര്കൂള്‍പ്രധാനാധ്യാപിക ഷൈബി മാത്യു തൈകള്‍ ഏറ്റുവാങ്ങി. സ്‌കൂള്‍മാനേജര്‍ ഫാ. പോള്‍ കോലഞ്ചേരി, ബാങ്കുഭരണസമിതിയംഗങ്ങളായ സെബാസ്റ്റിയന്‍ പാലിശ്ശേരി, കെ.സി. മാര്‍ട്ടിന്‍, കെ.ഒ. ലോറന്‍സ്, എ.ഒ. പോള്‍, കെ.കെ. തങ്കപ്പന്‍, സെക്രട്ടറി സിന്ധു വി എന്നിവര്‍ സംസാരിച്ചു.
വടക്കേക്കര സര്‍വീസ് സഹകരണബാങ്ക്
പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്കിന്റെ പരിസ്ഥിതിദിനാചരണം പ്ലാവിന്‍തൈ നട്ടുകൊണ്ടു ബാങ്കുപ്രസിഡന്റ് പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കാര്‍ഷികസേവനകേന്ദ്രത്തില്‍നിന്നു കുറഞ്ഞവിലയ്ക്കു ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഭരണസമിതിയംഗങ്ങളായ എം.വി. ഷാലീധരന്‍, പി.എന്‍. ദിലീപ്കുമാര്‍, വി.ഡി. രാജേഷ്, സെക്രട്ടറി കെ.എസ്. ജയ്‌സി എന്നിവര്‍ സംസാരിച്ചു.
കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സംഘം
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കാരോട് റൂറല്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സഹകരണസംഘം പരിസ്ഥിതിദിനാഘോഷവും അനുമോദനസമ്മേളനവും നടത്തി. തൈ നട്ടുകൊണ്ടു കെ. ആന്‍സലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് എന്‍. ധര്‍മരാജ് അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവരെ കാരോട് ഗ്രാമപഞ്ചായത്തുപ്രസിഡന്റ് സി.എ. ജോസും സംസ്ഥാന ബാലാവകാശകമ്മീഷനംഗം ഡോ.എഫ്. വില്‍സണും ആദരിച്ചു. ധനകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എഡ്വിന്‍സാം, ചെങ്കല്‍ റൂറല്‍ സൊസൈറ്റി പ്രസിഡന്റ് തങ്കരാജ്, എസ്.എസ്. ജോണി, സംഘം സെക്രട്ടറി ജെ. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ചാവക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍
തൃശ്ശൂര്‍ജില്ലയിലെ ചാവക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ തലത്തിലുള്ള ഹരിതം സഹകരണം പരിസ്ഥിതിപദ്ധതി പൂവത്തൂര്‍ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ എളവള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ജിയോഫോക്‌സ് പ്ലാവിന്‍തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസന്‍ അധ്യക്ഷനായിരുന്നു. ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം, വൈസ്പ്രസിഡന്റ് ഷാജി കാക്കശ്ശേരി, എളവള്ളി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.ജി. സുബിദാസ്, സി.എഫ്. രാജന്‍, സ്‌കൂള്‍പ്രധാനാധ്യാപകന്‍ സി.എഫ്. ഷാജു, ബാങ്കുഭരണസമിതിയംഗങ്ങളായ പി.എം. ജോസഫ്, അശോകന്‍ മൂക്കോല, പി.കെ. അഖില്‍, പി.ടി. ജോണ്‍, സെക്രട്ടറി-ഇന്‍-ചാര്‍ജ് സെഫിന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പി.എം.എസ്.സി.ബാങ്ക്
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്ലാവിന്‍തൈകള്‍ വിതരണം ചെയ്യണമെന്ന സഹകരണവകുപ്പിന്റെ നിര്‍ദേശപ്രകാരം അത്യുല്‍പാദനശേഷിയുള്ള വിയറ്റ്‌നാം ഏര്‍ളി പ്ലാവിന്‍തൈകള്‍ വിതരണം ചെയ്തു.  പ്രസിഡന്റ് കെ.പി. ശെല്‍വന്‍ തൈ നട്ടുകൊണ്ടു പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭാംഗം പി.ആര്‍. രചന, ബാങ്ക് വൈസ്പ്രസിഡന്റ് കെ. സുരേഷ്, ഭരണസമിതിയംഗങ്ങളായ സി.ആര്‍.ബിജു, എ.പി. റഷീദ്, പ്രസന്നാപ്രാണ്‍, സെക്രട്ടറി കെ.എം. നജ്മ, അസിസ്റ്റന്റ് സെക്രട്ടറി സജിതകുമാരി, രാജീവ് പള്ളുരുത്തി എന്നിവര്‍ സംസാരിച്ചു.
തങ്കമണി സഹകരണബാങ്ക്
ഇടുക്കി ജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്കിന്റെ സഹ്യ തേയില ഫാക്ടറിവളപ്പില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍ പ്ലാവിന്‍തൈ നട്ടു. കാമാക്ഷി പഞ്ചായത്തംഗം അജയന്‍ എന്‍.ആര്‍, ബാങ്കുസെക്രട്ടറി സുനീഷ്. കെ. സോമന്‍, ഫാക്ടറി മാനേജര്‍ വിവേക് കെ.എസ്, ഫാക്ടറി അഡ്മിനിസ്‌ട്രേറ്റര്‍ രമേശ് രാജു എന്നിവര്‍ പ്രസംഗിച്ചു.
കൊടിയത്തൂര്‍ സഹകരണബാങ്ക്
 കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ ഹരിതംസഹകരണംപദ്ധതിയുടെ ഭാഗമായി പ്ലാവിന്‍തൈ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. പ്രസിഡന്റ് സന്തോഷ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.സി. നിസാര്‍ബാബു അധ്യക്ഷനായിരുന്നു. ഭരണസമിതിയംഗങ്ങളായ കെ.സി. മമ്മദുകുട്ടി, ഉണ്ണിക്കോയ എം.കെ, നൂര്‍ജഹാന്‍ എ.പി, സെക്രട്ടറി ടി.പി. മുരളീധരന്‍, അസിസ്റ്റന്റ് സെക്രട്ടറി സി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വെണ്ണല സഹകരണബാങ്ക് 
വെണ്ണലസഹകരണബാങ്കിന്റെ മുറ്റത്തു ബാങ്കുപ്രസിഡന്റ് എ.എന്‍. സന്തോഷ് പ്ലാവിന്‍തൈ നട്ടു. സൗജന്യമായി പ്ലാവിന്‍തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു.
കണയന്നൂര്‍ കാര്‍ഡ് ബാങ്ക്
കണയന്നൂര്‍ താലൂക്ക് സഹകരണകാര്‍ഷികഗ്രാമവികസനബാങ്കിന്റെ പരിസ്ഥിതിദിനാചരണം പ്രസിഡന്റ് എം.പി. ഉദയന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സന്ധ്യ. ആര്‍. മേനോന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു, എന്‍.യു. ജോണ്‍കുട്ടി, ബീനാമുകുന്ദന്‍, കെ.എ. ജോഷി എന്നിവര്‍ സംസാരിച്ചു.
തമ്മനം സഹകരണബാങ്ക്
തമ്മനം സഹകരണബാങ്ക് കര്‍ഷകസംഘം പാലാരിവട്ടം വില്ലേജ് കമ്മറ്റിയുമായി ചേര്‍ന്നു നടത്തിയ പരിസ്ഥിതിദിനാചരണം പാലാരിവട്ടം സെന്റ് റാഫേല്‍ എല്‍.പി. സ്‌കൂളില്‍ ബാങ്കുപ്രസിഡന്റ് കെ.എ. റിയാസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഇടപ്പള്ളി സഹകരണബാങ്ക് 
ഇടപ്പള്ളി സഹകരണബാങ്കിന്റെ പരിസ്ഥിതിദിനാചരണം സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ ദീപാവര്‍മ ഉദ്ഘാടനം ചെയ്തു.
ഇടപ്പള്ളി വടക്കുംഭാഗം സഹകരണബാങ്ക്
ഇടപ്പള്ളി വടക്കുംഭാഗം സഹകരണബാങ്ക് പ്ലാവിന്‍തൈകള്‍ വിതരണം ചെയ്തു. അംബികാസുദര്‍ശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പൂണിത്തുറ സഹകരണബാങ്ക്
പൂണിത്തുറ സഹകരണബാങ്കിന്റെ പരിസ്ഥിതിദിനാചരണം കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ വി.എ. ശ്രീജിത് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് വി.എ. അനില്‍കുമാര്‍ അധ്യക്ഷനായി.