ഡി.ഡി.ഒ.മാര്‍ വന്‍തുക ട്രഷറി എസ്‌ബി അക്കൗണ്ടില്‍ സൂക്ഷിക്കരുത്
സര്‍ക്കുലറുകള്‍ക്കു വിരുദ്ധമായി വലിയതുകകള്‍ ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍ സ്റ്റേറ്റ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് ധനകാര്യ(സ്‌ട്രീംലൈനിങ്)വകുപ്പു സര്‍ക്കുലര്‍ ഇറക്കി. സഹകരണറിക്കവറി, തൊഴില്‍നികുതി, റീഫണ്ട് ക്ലെയിമുകള്‍ തുടങ്ങിയവയുടെ പേമെന്റ് സുഗമമാക്കാന്‍ ഡിഡിഒമാരുടെ പദവിയില്‍ അതാത് ട്രഷറികളില്‍ പലിശയില്ലാതെ എസ്‌ടിഎസ്‌ബി അക്കൗണ്ട് തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. സഹകരണറിക്കവറി സൂചിപ്പിച്ചിട്ടുള്ള ശമ്പളബില്ലുകള്‍ സമര്‍പ്പിക്കുമ്പോള്‍ അതിനുള്ള ചെക്കും ബിംസിലെ പ്രൊസീഡിങ്‌സും ശമ്പളബില്ലുകള്‍ എന്‍ക്യാഷ് ചെയ്യുന്ന മുറയ്‌ക്കു ഡിഡിഒമാര്‍ ട്രഷറിയില്‍ നിര്‍ബന്ധമായി സമര്‍പ്പിക്കണം. ട്രഷറിഓഫീസര്‍മാര്‍ ഇതു പരിശോധിച്ചുറപ്പാക്കി തൊട്ടടുത്തമാസത്തെ ശമ്പളബില്‍ സമര്‍പ്പിക്കുമ്പോള്‍ തലേമാസത്തെ റിക്കവറിത്തുക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കു കൈമാറിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പലരും ഇതു ചെയ്യാതെ വലിയതുകകള്‍ എസ്‌ടിഎസ്‌ബി അക്കൗണ്ടില്‍ സൂക്ഷിക്കുന്നതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണു പുതിയ നിര്‍ദേശം. വീഴ്‌ചവരുത്തുന്നവര്‍ക്കെതിരെ വകുപ്പുമേധാവികള്‍ നടപടിയെടുക്കണമെന്നും നില്‍ദേശത്തിലുണ്ട്.